
പലപ്പോഴും ഇന്ത്യന്‍ റെയില്‍വേ വാര്‍ത്തകളില്‍ നിറയുന്നത് ട്രെയിന്‍ ലേറ്റാവുന്നതും സര്‍വീസ് താത്കാലികമായി റദ്ദാക്കിയെന്നും കമ്പാര്‍ട്ട്‌മെന്റിലെ തിക്കും തിരക്കും വൃത്തിയില്ലായ്മയെല്ലാം ചൂണ്ടിക്കാട്ടിയായിരിക്കും. ഇപ്പോള്‍ ഒരു യുവതി രാത്രിയില്‍ ഒറ്റയ്ക്ക് ഇന്ത്യന്‍ റെയില്‍വേയിലൂടെ സഞ്ചരിച്ചതിന്റെ അനുഭവം ലിങ്ക്ഡിനില്‍ പങ്കുവച്ചിരിക്കുകയാണ്.
പൂര്‍വി ജെയിന്‍ എന്ന യുവതിയാണ് തന്റെ അനുഭവം വിവരിച്ചിരിക്കുന്നത്. അര്‍ധരാത്രിയിലാണ് ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നത്. മുംബൈയില്‍ നിന്നും സൂറത്തിലേക്കായിരുന്നു യാത്ര. യാത്രക്കിടയില്‍ എന്റെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കമ്പാര്‍ട്ട്‌മെന്റിലെത്തി. അപ്പോള്‍ സമയം രാത്രി 11 മണി. സീറ്റ് 38 - പൂര്‍വി അല്ലേ എന്ന് ചോദിച്ചു. അതേയെന്ന് മറുപടി പറഞ്ഞു. യാത്രയില്‍ മറ്റ് അസൗകര്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലല്ലോയെന്ന് ചോദിച്ച് ഒപ്പം നിന്നു, തുടര്‍ന്ന് ഒരു ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ കൈമാറി. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു.. പൂര്‍വി പോസ്റ്റില്‍ കുറിച്ചു.
തന്റെ തൊട്ടരികില്‍ ഇരുന്ന മുതിര്‍ന്ന ദമ്പതികളും ഈ മാറ്റം കണ്ട് അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. അവരുടെ ചെറുമകളും ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ടെന്നും ഇത്തരം പരിശോധനകള്‍ കാണുമ്പോള്‍ ധൈര്യം തോന്നുവെന്നുമാണ് അവര്‍ പ്രതികരിച്ചതെന്ന് പൂര്‍വി പറയുന്നു. ഇന്ത്യന്‍ റെയില്‍വേ എത്രമാത്രം മാറിയെന്നതിന് ഇതൊരു തെളിവായി യുവതി ചൂണ്ടിക്കാട്ടുന്നു. വന്ദേഭാരത് മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വരെ വന്ന മാറ്റങ്ങള്‍ ട്രെയിന്‍ യാത്ര സുഗമമാക്കുന്നുവെന്നാണ് യുവതിയുടെ അഭിപ്രായം.
ചെറിയ മാറ്റങ്ങള്‍ എല്ലാവര്‍ക്കും നല്ലതായി തീരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. പടിപിടയായി യഥാര്‍ഥ മാറ്റം യാഥാര്‍ത്ഥ്യമാവുകയാണെന്നും ഇത്തരം നിമിഷങ്ങള്‍ അതാണ് മനസിലാക്കി തരുന്നതെന്നും യുവതി കുറിച്ചു.
പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ പലരും തങ്ങളുടെ നല്ല അനുഭവങ്ങളും കമന്റുകളായി പങ്കുവച്ചു.
Content Highlights: Experience shared by a woman travelled alone in Indian train