മുഖം മിനുക്കി ആള്‍ട്രോസ്, ബുക്കിങ് ആരംഭിച്ചു; പ്രാരംഭ വില 6.89 ലക്ഷം

6.89 ലക്ഷം മുതല്‍ വിലതുടങ്ങുന്ന ആള്‍ട്രോസ് കാര്‍ എന്ന സ്വപ്‌നം കാണുന്നവര്‍ക്ക് കണ്ണുമടച്ച് വാങ്ങാവുന്ന ഓപ്ഷനായി മാറിയിരിക്കുകയാണ്.

മുഖം മിനുക്കി ആള്‍ട്രോസ്, ബുക്കിങ് ആരംഭിച്ചു; പ്രാരംഭ വില 6.89 ലക്ഷം
dot image

ടാറ്റ ആള്‍ട്രോസിന്റെ പുതിയ അവതാരം വാഹന പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിനൊപ്പം ഫീച്ചറുകളിലും ഇന്റീരിയറിലും ആകര്‍ഷകമായ മാറ്റങ്ങളോടെയാണ് ആള്‍ട്രോസിന്റെ പുത്തന്‍ പതിപ്പ് എത്തിയിരിക്കുന്നത്. 6.89 ലക്ഷം മുതല്‍ വിലതുടങ്ങുന്ന ആള്‍ട്രോസ് കാര്‍ എന്ന സ്വപ്‌നം കാണുന്നവര്‍ക്ക് കണ്ണുമടച്ച് വാങ്ങാവുന്ന ഓപ്ഷനായി മാറിയിരിക്കുകയാണ്. കാറിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് എസ് തുടങ്ങിയ അഞ്ച് മോഡലുകളില്‍ ഡ്യൂണ്‍ ഗ്ലോ, എംബര്‍ ഗ്ലോ, പ്യുവര്‍ ഗ്രേ, റോയല്‍ ബ്ലു, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് ആള്‍ട്രോസ് വിപണിയിലെത്തുന്നത്.10.25 ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി കാമറ, എയര്‍ പ്യൂരിഫയര്‍, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജര്‍, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ പുതിയ ഫീച്ചറുകള്‍ പുത്തന്‍ ആള്‍ട്രോസിലുണ്ട്.

പുതിയ ഗ്രില്ലും എല്‍ഇഡി ഹെഡ് ലാംപുകളുമായി വലിയ മാറ്റങ്ങളാണ് കാറിന്റെ മുന്‍ഭാഗത്ത് കൊണ്ടുവന്നിരിക്കുന്നത്. ഫ്രണ്ട്, റിയര്‍ ബമ്പറുകളിലും മാറ്റം കാണാം. ഫോഗ് ലാമ്പുകള്‍ പുതിയ മോഡലില്‍ ബമ്പറിലാണുള്ളത്. പിന്‍ഭാഗത്തെ ടെയില്‍ ലാംപ്‌സ് കണക്ടഡ് എല്‍ഇഡി ലൈറ്റാക്കി മാറ്റിയിട്ടുണ്ട്.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവേഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം ആംപിയന്റ് ലൈറ്റിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ആള്‍ട്രോസിന് നല്‍കിയിട്ടുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ലഭ്യമാണ്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സേഴ്‌സ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതേ സെഗ്മെന്റിലുള്ള ഹ്യൂണ്ടായി ഐ20, മാരുതി ബലെനോ എന്നിവയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കും ആള്‍ട്രോസ് എന്ന കാര്യത്തില്‍ സംശയമില്ല.

Content Highlights: 2025 Tata Altroz Facelift Bookings Open

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us