2024 തൂക്കി വൈദ്യുത ഇരുചക്ര വാഹനങ്ങൾ; വില്‍പ്പനയില്‍ മൂന്നിലൊന്ന് വര്‍ധന, കൂട്ടത്തില്‍ കൊമ്പനായി ഒല

വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 11,07,976 യൂണിറ്റ് വാഹനങ്ങളാണ് 2024ല്‍ വിറ്റത്.

2024 തൂക്കി വൈദ്യുത ഇരുചക്ര വാഹനങ്ങൾ; വില്‍പ്പനയില്‍ മൂന്നിലൊന്ന് വര്‍ധന, കൂട്ടത്തില്‍ കൊമ്പനായി ഒല
dot image

ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് റെക്കോര്‍ഡ് വര്‍ധന. മുന്‍ വര്‍ഷത്തിലേതിനെ അപേക്ഷിച്ച് മൂന്നിലൊന്ന് വര്‍ധനയാണുണ്ടായത്. എന്നാല്‍ വളര്‍ച്ചാ നിരക്ക് 2023നേക്കാള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 11,07,976 യൂണിറ്റ് വാഹനങ്ങളാണ് 2024ല്‍ വിറ്റത്.

2023ലാകട്ടെ 8,27,892 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. ഇത്പ്രകാരം 34 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം മാത്രമുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ വിപണിയുടെ മൂന്നിലൊന്ന് കയ്യടക്കി വെച്ചത് ഒലയാണ്. 36 ശതമാനം വിഹിതം ഒല മറികടക്കുകയും ചെയ്തു. 2023ല്‍ 2,66,496 യൂണിറ്റ് വാഹനങ്ങളാണ് ഓല വിറ്റതെങ്കില്‍ കഴിഞ്ഞ വര്‍ഷം 4,01,137 യൂണിറ്റുകള്‍ വിറ്റു. മാര്‍ക്കറ്റ് വിപണിയുടെ നാല് ശതമാനം ഒല സ്വന്തമാക്കുകയും ചെയ്തു.

ബജാജ് ഓട്ടോയും 2023നേക്കാള്‍ മാര്‍ക്കറ്റ് വിഹിതം ഇരട്ടിയാക്കിയിട്ടുണ്ട്. 2023ല്‍ 9 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 17 ശതമാനമാക്കി ഉയര്‍ത്തി. ബജാജ് ചേതകിന്റെ 1,92,655 യൂണിറ്റുകളാണ് 2024ല്‍ വിറ്റത്.

വിപണിയിലെ മറ്റൊരു പ്രധാനപ്പെട്ട റോള്‍ വഹിച്ചത് ടിവിഎസായിരുന്നു. കഴിഞ്ഞ വര്‍ഷം 2,17,809 യൂണിറ്റ് വാഹനങ്ങളാണ് ടിവിഎസ് വിറ്റത്. 2023ലിത് 1,63,880 ആയിരുന്നു.

Content Highlights: Electric two wheeler Vehicle have record sell in 2024

dot image
To advertise here,contact us
dot image