Top

സ്‌ക്വിഡ് ഗെയിം' എടുക്കാൻ 13 വർഷം; പരമ്പരയെ കുറിച്ച് അറിയപ്പെടാത്ത വസ്തുതകൾ

ഏതാണ്ട് 90ൽ അധികം രാജ്യങ്ങളിൽ ഇപ്പോൾ ഒന്നാം സ്ഥാന നേടുന്ന പ്രധാന ഷോയായും നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം സ്ട്രീം ചെയ്ത ഷോയായും സ്ക്വിഡ് ഗെയിം മാറി.

21 Nov 2021 11:25 AM GMT
ഫിൽമി റിപ്പോർട്ടർ

സ്‌ക്വിഡ് ഗെയിം എടുക്കാൻ 13 വർഷം; പരമ്പരയെ കുറിച്ച് അറിയപ്പെടാത്ത വസ്തുതകൾ
X

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആഗോളതലത്തിൽ കൊറിയൻ ഭാഷയിലുള്ള ചിത്രങ്ങളും പരമ്പരകളും ശ്രദ്ധേയമാണ്. അത് സംഗീത തലത്തിൽ കെ-പോപ്പിന് മുതൽ കഥകളുടെ രീതിയിൽ കെ-ഡ്രാമായ്ക്ക് വരെ ആരാധകർ ഏറെ. ബിടിഎസ്, ബ്ലാക്ക്പിങ്ക് തുടങ്ങിയ സംഘങ്ങൾ മലയാളികളുടെ അടക്കം ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി. അത്തരത്തിൽ ഇപ്പോൾ കൊറിയൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു പരമ്പരയായി മാറി കഴിഞ്ഞു 'സ്ക്വിഡ് ഗെയിം'.

ഏതാണ്ട് 90ൽ അധികം രാജ്യങ്ങളിൽ ഇപ്പോൾ ഒന്നാം സ്ഥാന നേടുന്ന പ്രധാന ഷോയായും നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം സ്ട്രീം ചെയ്ത ഷോയായും സ്ക്വിഡ് ഗെയിം മാറി. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ക്വിഡ് ഗെയിമിന്റെ സ്ഥാനത്ത് മറ്റു പല പരമ്പരകൾ എത്തിയിട്ടുണ്ടെങ്കിലും, ചർച്ച ചെയ്യുന്നതും ആഘോഷിക്കുന്നതും ഇപ്പോഴും ഈ ക്രൈം ത്രില്ലെർ സീരിസ് തന്നെയാണ്. വളരെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഈ പരമ്പര ഒരേ സമയം ആകാംഷയുടെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തുന്നു. ഒപ്പം പരമ്പരയിൽ അടിമത്വം എന്നതിനെ എടുത്തു കാണിക്കുകയും ചെയുന്നുണ്ട്. അതിനുദാഹരണമാണ്, ഗെയിം കാണാൻ എത്തുന്ന ഗസ്റ്റുകൾ മനുഷ്യ ശരീരത്തിൽ ചവിട്ടി നിൽക്കുന്നതും കിടക്കുന്നതുമൊക്കെ. എന്നിരുന്നാലും ഇത്രയും പ്രേക്ഷകപ്രീതി നേടിയ സ്ക്വിഡ് ഗെയിം കോടിക്കണക്കിനു പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ അറിയേണ്ടത് ഇതിനു പിന്നിലുള്ള അറിയപ്പെടാത്ത കഥകൾ കൂടിയാണ്.

പരമ്പര പുറത്തിറങ്ങാൻ എടുത്തത് 13 വർഷം


ഷോയുടെ ആശയം കുട്ടിക്കാലത്ത് കളിച്ച ഒരു ഗെയിമിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് പരമ്പരയുടെ സൃഷ്ടാവ്, ഹ്വാങ് ഡോങ്ഹ്യൂക്ക് ഇത് നിർമിച്ചത്. 'സ്ക്വിഡ് ഗെയിം' റിലീസിന് ഏകദേശം രണ്ട് വർഷം മുൻപാണ് ഈ പരമ്പരയെ കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. അന്ന് യഥാർത്ഥത്തിൽ 'റൗണ്ട് സിക്സ്' എന്നായിരുന്നു ഈ സീരിസിൻെറ പേര്. 2008-ൽ ആണ് സൃഷ്ടാവായ ഹ്വാങ് ഡോങ്-ഹ്യൂക്ക് പരാമ്പരയുടെ സ്ക്രിപ്റ്റ് തയ്യാറാക്കാൻ ആരംഭിച്ചത്. തുടർന്ന് 2009-ൽ അതിന്റെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയാക്കി. ആദ്യത്തെ രണ്ട് എപ്പിസോഡുകൾ എഴുതാൻ എഴുത്തുകാരനും സംവിധായകനും എടുത്തത് ആറ് മാസമാണ്. അത്തരത്തിൽ 2008-ൽ പണിപ്പുരയിൽ കയറിയ സ്ക്വിഡ് ഗെയിം അതിന്റെ പൂർണതയിലെത്താൻ 13 വർഷം വേണ്ടി വന്നു. അന്ന് തിരക്കഥയൊരുക്കുമ്പോൾ ഇത്രയും വിചിത്രവും അക്രമാസക്തവുമായ ഒരു പരമ്പര ജനങ്ങൾ എങ്ങനെ ഏറ്റെടുക്കും എന്ന് ഹ്വാങ് ഭയപ്പെട്ടിരുന്നവെങ്കിലും, 13 വർഷങ്ങൾക്കിപ്പുറം പ്രേക്ഷകർ അത്തരം കഥകൾ സ്വാഗതം ചെയ്തു കഴിഞ്ഞു. സ്ക്വിഡ് ഗെയിം ആദ്യം ഒരു ഫീച്ചർ സിനിമയായി എടുക്കാനാണ് തീരുമാനിച്ചത്. പിന്നീടാണ് ആ തീരുമാനം മാറി പരമ്പരയായി പുറത്തിറങ്ങിയത്.

ശ്രദ്ധിക്കപ്പെടാതെ പോയ സൂചനകൾ


ചില സിനിമകളിൽ സംവിധായാകാൻ പ്രേക്ഷകർക്ക് വേണ്ടി എന്തെങ്കിലും സൂചനകൾ ഓരോ ഫ്രെയിമിലും വച്ചിരിക്കും. പലരും ശ്രദ്ധിക്കാതെ പോകുന്ന സൂചനകൾ. അത്തരത്തിൽ സ്ക്വിഡ് ഗെയിമിലെ പല ഫ്രെയ്മുകളിലും കാണാം. അതിനുദാഹരണമാണ്. മത്സരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന ഡോർമിറ്ററിയുടെ ചുവരുകൾ. ഈ ചുവരിൽ മത്സരാത്ഥികൾ കളിക്കാൻ പോകുന്ന ഗെയിമുകളുടെ എല്ലാ സൂചനകളും വരച്ചു വെച്ചിട്ടുണ്ട്. ആദ്യ നോട്ടത്തിൽ ഇത് ശ്രദ്ധയിൽപെടില്ല എങ്കിലും ഡോർമിറ്ററിയിലെ കിടക്കകൾ ഓരോ ഘട്ടത്തിലും മാറ്റുമ്പോൾ ചിത്രങ്ങൾ വ്യക്തമാകും. കളിക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ഏതൊക്കെ ഗെയിമുകൾ കളിക്കുമെന്ന് കാണുന്നതിന് ആ ഡ്രോയിംഗുകൾ തന്നെ സൂചനയാണ്.

ആദ്യ എപ്പിസോഡിലെ ഗെയിം ആയ 'റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റി'ൽ വിചിത്രമായ വലിപ്പത്തിൽ കാണിക്കുന്ന പാവ യഥാർത്ഥമാണ്.


ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ വടക്ക് ജിഞ്ചിയോൺ കൗണ്ടിയിലെ ഹോഴ്സ് കാരിയേജ് മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്നു. ഈ പാവയെ സ്ക്വിഡ് ഗെയമിന്റെ ചിത്രീകരണത്തിനായി കടം വാങ്ങി. ചിത്രീകരണം പൂർത്തിയായതിന് ശേഷം അത് തിരികെ നൽകി. ഗെയ്മിലെ കളികൾ പ്രചരിച്ചതോടെ അത്തരം കളികൾ പരീക്ഷിക്കാനും തുടങ്ങിയിരിക്കുകയാണ് ആരാധകർ. ഷോയിലെ ആറ് ഗെയിമുകളിൽ ഒരെണ്ണം ഓൺലൈനിൽ ഒരു ട്രെൻഡായി മാറി. അതിൽ ഹണികോമ്പ് ടോഫിയായ ഡൽഗോണ കാൻഡിയാണ് ഏറെ പ്രചാരം നേടുന്നത്.

അയാൾ പാകിസ്ഥാനി അല്ല


മറ്റൊന്ന് ഇന്ത്യക്കാരുടെ ശ്രദ്ധയാകർശിച്ച പാക്കിസ്ഥാൻ കുടിയേറ്റ തൊഴിലാളി അലിയായി അഭിനയിച്ചയാളാണ്. യഥാർത്ഥത്തിൽ ഇദ്ദേഹം ഇന്ത്യൻ വംശജനാണ്. 32 കാരനായ അനുപം ത്രിപാഠി 2010-ൽ കൊറിയയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ പഠിച്ചു. ഏവരും ഇദ്ദേഹത്തെ ആദ്യമായി ആണ് കാണുന്നതെങ്കിലും അനുപമിന്റെ ആദ്യത്തെ ചിത്രമല്ല സ്ക്വിഡ് ഗെയിം. നിരവധി കൊറിയൻ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, കൂടാതെ നെറ്റ്ഫ്ലിക്സിന്റെ ദ 8th നൈറ്റ് (2021) എന്ന സിനിമയിൽ ഒരു പ്രാസംഗികന്റെ ശബ്ദം നൽകി. 2014ൽ ഓഡ് ടു മൈ ഫാദർ എന്ന സിനിമയിലാണ് അരങ്ങേറ്റം കുറിച്ചത്.

ട്രെൻഡിങ് ആക്കിയത് ടിക് ടോക്,


ആദ്യ എപ്പിസോഡിൽ അവതരിപ്പിച്ച റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ് ഗെയിമിനെക്കുറിച്ച് ടിക് ടോകിൽ ട്രെൻഡിങ് ആകാൻ അധികം താമസം ഒന്നും വേണ്ടി വന്നില്ല. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ഏറ്റവുമധികം ആളുകൾ കണ്ട യഥാർത്ഥ സീരീസുകളിൽ ഒന്നായി സ്ക്വിഡ് ഗെയിം മാറിയിരുന്നു. ആദ്യ എപ്പിസോഡിൽ ഗെയിം കളിയ്ക്കാൻ വേണ്ടി വിസിറ്റിംഗ് കാർഡിൽ കൊടുത്ത നമ്പർ യഥാർത്ഥത്തിൽ ഒരാളുടേതാണ്.

ദക്ഷിണ കൊറിയയിലെ നോർത്ത് ജിയോങ്‌സാങ് പ്രവിശ്യയിലെ സിയോങ്‌ജുവിൽ താമസിക്കുന്ന ഗിൽ-യങ് കിമ്മിന്റെതാണ് ചോദ്യം ചെയ്യപ്പെട്ട ആ നമ്പർ. സെപ്തംബർ 17 ന് നെറ്റ്ഫ്ലിക്സിൽ ഷോ അരങ്ങേറിയത് മുതൽ, ഈ നമ്പറിലേക്ക് നിരന്തരം, ആളുകളുടെ കോളുകളും ടെക്‌സ്‌റ്റുകളും കൊണ്ട് നിറഞ്ഞിരുന്നു. അയാൾക്ക് ഓരോ ദിവസവും ആയിരക്കണക്കിന് കോളുകളും ടെക്‌സ്‌റ്റുകളും ലഭിക്കാൻ തുടങ്ങിയതോടു കൂടി, കാര്യം കൂടുതൽ ഗുരുതരമാവുകയും, രാത്രി മുഴുവൻ നിർത്താതെ ഉള്ള ഫോൺ കോളുകൾ കൊണ്ട് കൃത്യമായി ഇയാൾക്ക് ഉറങ്ങാൻ ഉറങ്ങാൻ ഉറക്ക ഗുളികകൾ കഴിക്കേണ്ട ഘട്ടം വരെ എത്തി.

ഇത്തരത്തിൽ നിരവധി അറിയെപ്പെടാതെ പോയ സംഭവങ്ങളാണ് സ്ക്വിഡ് ഗെയിം എന്ന പരമ്പരയ്ക്ക് ശേഷമുണ്ടായത്. ഭാഷാഭേദമന്യേ ഏവരുടെയും ശ്രെദ്ധ ഒരേപോലെ കേന്ദ്രീകരിക്കാൻ കഴിഞ്ഞ സ്ക്വിഡ് ഗെയിം എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാതെ പോകുമെന്നതിൽ സംശയമില്ല.

Next Story