Top

പറ്റാവുന്നിടത്തോളം വലിയ സ്ക്രീനിൽ കാണണം, വിഷ്വൽ ട്രീറ്റ്; 'ലോഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ' പ്രിവ്യൂ റിയാക്ഷൻ

ലോഡ് ഓഫ് ദി റിംഗ്സിൻ്റെ കഥാപരിസരം ടോക്കിൻ്റെ പുസ്തകങ്ങളിലുടേയും പീറ്റർ ജാക്സൻ്റെ ചലച്ചിത്രാവിഷ്കാരങ്ങളിലൂടേയും ലക്ഷക്കണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചിട്ടുള്ളത്.

31 Aug 2022 5:39 PM GMT
ഫിൽമി റിപ്പോർട്ടർ

പറ്റാവുന്നിടത്തോളം വലിയ സ്ക്രീനിൽ കാണണം, വിഷ്വൽ ട്രീറ്റ്; ലോഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ പ്രിവ്യൂ റിയാക്ഷൻ
X

ആമസോൺ സ്റ്റുഡിയോസിയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ' ടെലിവിഷൻ പരമ്പരയുടെ പ്രിവ്യൂവിന് മികച്ച പ്രതികരണം. സിനിമാറ്റിക് എക്സ്പീരിയൻസ് കൊണ്ടും മനോഹരമായ ലാന്റ്സ്കേപ്പുകൾ കൊണ്ടും സമ്പന്നമായ ആദ്യ രണ്ട് എപ്പിസോഡുകൾ, സീരീസ് ഒരു ബിഗ് സ്ക്രീൻ വാച്ച് ആണെന്ന് ഓർമിപ്പിക്കുന്നതാണ്. ഫോണിലോ ലാപ്ടോപ്പിലോ കണ്ടാൽ തൃപ്തിയാകില്ല എന്ന തരത്തിലാണ് ആദ്യ പ്രതികരണങ്ങൾ.

ദി ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ ജെ ആർ ആർ ടോകിന്റെ ഐതിഹാസികവും അതിഗംഭീരവുമായ സെക്കൻഡ് ഏജ് എർത്തിന്റെ ആവിഷ്കാരമാണ്. മിഡിൽ-എർത്തിൻ്റെ രണ്ടാം യുഗത്തിലെ ഇതിഹാസ വ്യാപ്തി എടുത്തുകാണിക്കുന്നതായിരുന്നു ട്രെയ്‌ലർ. ട്രെയ്‌ലർ നൽകിയ പ്രതീക്ഷകളെ ഉയർത്തുന്നതാണ് ആദ്യ രണ്ട് എപ്പിസോഡുകൾ. ടോകിന്റെ കഥാപാത്രങ്ങൾ വലിയ ദൂരങ്ങളിൽ നിന്നെത്തി എല്ലാ പ്രതിബന്ധങ്ങളേയും ഒന്നിച്ച് നേരിടുന്നു, മിഡിൽ എർത്തിലെ തിന്മകൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിനെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതാണ് പുതിയ സീസൺ. വരാനിരിക്കുന്ന തിന്മയുടെ നേരെ വ്യത്യസ്ത കഥാപാത്രങ്ങൾ ഏറ്റുമുട്ടുകയും തങ്ങളുടെ വിധി പരീക്ഷിക്കുകയും ചെയ്യുകയാണ് ഇവിടെ.

ലോഡ് ഓഫ് ദി റിംഗ്സിൻ്റെ കഥാപരിസരം ടോക്കിൻ്റെ പുസ്തകങ്ങളിലുടേയും പീറ്റർ ജാക്സൻ്റെ ചലച്ചിത്രാവിഷ്കാരങ്ങളിലൂടേയും ലക്ഷക്കണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. എട്ട് എപ്പിസോഡുകളുമായി എത്തുന്ന ആദ്യ സീസണിന്റെ നിർമ്മാണ ചെലവ് 465 യുഎസ് ഡോളറാണ്. ആമസോൺ ഇന്നേവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയതാണിത്. സെപ്റ്റംബർ 2-നാണ് പ്രൈം വിഡിയോയിലൂടെ ആഗോളതലത്തിൽ സീരീസ് പ്രദർശനം ആരംഭിക്കുക.

Story highlights: The Lord of the Rings: The Rings of Power preview reaction

Next Story