Top

സ്ക്വിഡ് ഗെയിം നടൻ ഓ യോങ് സുവിനെതിരെ ലൈംഗീക ആരോപണ പരാതി

2017ൽ ആണ് കേസിന് ആസ്പദമായ സംഭവം.

26 Nov 2022 5:58 AM GMT
ഫിൽമി റിപ്പോർട്ടർ

സ്ക്വിഡ് ഗെയിം നടൻ ഓ യോങ് സുവിനെതിരെ ലൈംഗീക ആരോപണ പരാതി
X

സ്ക്വിഡ് ഗെയിം സീരീസിലൂടെ പ്രശസ്തനായ നടൻ ഓ യോങ് സുയുടെ പേരിൽ ലൈംഗീക ആരോപണം. ചിത്രത്തിലെ ഒന്നാം നമ്പർ(001) പ്ലെയർ ആയാണ് നടൻ അറിയപ്പെടുന്നത്. 78 കാരനായ ഓ യോങ് സു ഒരു സ്ത്രീയെ അനുചിതമായി സ്പർശിച്ചു എന്നതാണ് പരാതി. 2017 ൽ ആണ് കേസിന് ആസ്പദമായ സംഭവം.

2021 ഡിസംബറിൽ പരാതി നൽകിയെങ്കിലും ഏപ്രിലിൽ കേസ് അവസാനിപ്പിച്ചു. പിന്നീട് പരാതിക്കരിയുടെ അഭ്യർത്ഥനയിൽ കേസ് വീണ്ടും പുനരാരംഭിച്ചതായി വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു. കേസിന്റെ വിചാരണയ്ക്കിടെ തനിക്കെതിരായ ആരോപനങ്ങൾ നടൻ നിരസിച്ചു.

നെറ്റ്ഫ്ലിക്സ് സർവൈവൽ ഗെയിം ഷോയുടെ ആഗോള ജനപ്രീതിക്ക് ശേഷം ദക്ഷിണ കൊറിയയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളിൽ ഒരാളാണ് ഓ യോങ് സു. ഇപ്പോൾ ഉത്തര കൊറിയയുടെ ഭാഗമായ കെയ്‌സോങ്ങിൽ 1944-ൽ ജനിച്ച നടൻ 'എ സ്ട്രീറ്റ് കാർ നെയിമ്ഡ് ഡിസയർ' എന്ന നാടകത്തിന്റെ കൊറിയൻ അഡാപ്റ്റേഷൻ ഉൾപ്പെടെ 200ലധികം സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Story highlights: Squid Game's Oh Yeong Su accused of sexual harassment

Next Story