Top

ആദ്യമായി പാക് സീരീസ് നെറ്റ്ഫ്ലിക്സിൽ; സ്ഥിരീകരണം ഉടൻ

13 എപ്പിസോഡുകൾ വീതമുള്ള മൂന്ന് സീസണുകൾ ആണ് സീരീസിന് ഉണ്ടാവുക.

21 Feb 2022 1:31 PM GMT
ഫിൽമി റിപ്പോർട്ടർ

ആദ്യമായി പാക് സീരീസ് നെറ്റ്ഫ്ലിക്സിൽ; സ്ഥിരീകരണം ഉടൻ
X

ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. വിവിധ രാജ്യങ്ങളിൽ നിന്നും മികച്ച സീരീസുകൾ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശിപ്പിക്കാറുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് പാകിസ്ഥാനിൽ നിന്നും ആദ്യമായി വെബ് സീരീസ് സ്വീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

മാധ്യമപ്രവർത്തകനായ ഹസൻ കാസ്മിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സീരീസ് വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. 13 എപ്പിസോഡുകൾ വീതമുള്ള മൂന്ന് സീസണുകൾ ആണ് സീരീസിന് ഉണ്ടാവുക എന്നും അദ്ദേഹം വ്യക്തമാക്കി. സീരീസിനിക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.


നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാക് വെബ് സീരിസിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ്. നിരവധിപ്പേർ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചു.

2020-ൽ നെറ്റ്ഫ്ലിക്‌സിലൂടെ 'സിതാര: ലെറ്റ് ഗേൾസ് ഡ്രീം' എന്ന സൈലന്റ് ഷോർട്ട് ആനിമേറ്റഡ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 14 വയസ്സുള്ള പെൺകുട്ടിയുടെ പൈലറ്റാകാനുള്ള സ്വപ്നവും അതിന് തടസ്സമായി വരുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. രണ്ട് തവണ അക്കാദമി അവാർഡ് നേടിയ ഷർമിൻ ഒബൈദ്- ചിനോയ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.

story highlights: netflix to stream pakistan web series soon

Next Story