Top

ലോകം കഴിഞ്ഞാഴ്ച കണ്ട നെറ്റ്ഫ്ലിക്സ് സീരിസിൽ 'മണി ഹൈസ്റ്റ്' ഒന്നാമത്; നന്ദി പറഞ്ഞ് പ്രൊഫസർ

റിപ്പോർട്ട് പങ്കു വച്ചുകൊണ്ട് കഴിഞ്ഞ ദിവസം മണി ഹൈസ്റ്റിന്റെ പ്രൊഫെസറായ അൽവാറോ മോർട്ടെ എത്തിയിരിക്കുന്നു

9 Dec 2021 4:20 AM GMT
ഫിൽമി റിപ്പോർട്ടർ

ലോകം കഴിഞ്ഞാഴ്ച കണ്ട നെറ്റ്ഫ്ലിക്സ് സീരിസിൽ മണി ഹൈസ്റ്റ് ഒന്നാമത്; നന്ദി പറഞ്ഞ് പ്രൊഫസർ
X

ലോകമെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ലിക്സിലെ സ്പാനിഷ് സീരീസായ 'മണി ഹൈസ്റ്റി'ന്റെ ട്രെൻഡ് മാറാതെ തുടരുന്നു. നവംബർ 29 മുതൽ ഡിസംബർ 5 വരെയുള്ള (കഴിഞ്ഞ ഒരാഴ്ചയിൽ) കാഴ്ചക്കാർക്കിടയിൽ മുന്നിൽ നിൽക്കുന്ന സീരീസുകളുടെ വിപ്പ് വാച്ച് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ആഗോള ഹിറ്റിൽ മണി ഹൈസ്റ്റ് തന്നെയാണ് മുന്നിൽ. കൂടാതെ ബ്രസീൽ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, യുകെ എന്നിവയ്‌ക്കായുള്ള വിപ്പ് വാച്ച് റിപ്പോർട്ടുകളിലും തന്നെയാണ് മണി ഹൈസ്റ്റ് ഒന്നാമതാണ്.

റിപ്പോർട്ട് പങ്കു വച്ചുകൊണ്ട് കഴിഞ്ഞ ദിവസം മണി ഹൈസ്റ്റിന്റെ പ്രൊഫെസറായ അൽവാറോ മോർട്ടെ എത്തിയിരിക്കുന്നു. പരമ്പരയെ ഏറ്റെടുത്ത എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ടാണ് റിപ്പോർട്ട് ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചത്. ഡിസ്‌നി പ്ലസ് മാർവൽ സീരീസായ 'ഹോക്കി',രണ്ടാം റാങ്കും നെറ്റ്ഫ്ലിക്സിലെ 'ലോസ്റ്റ് ഇൻ സ്പേസ്' മൂന്നാം സ്ഥാനവും നേടി. നാലാം സ്ഥാനത്ത്, ആമസോൺ പ്രൈം വീഡിയോയിൽ നിന്നുള്ള പാരമ്പരയായ 'വീൽ ഓഫ് ടൈം' ആണ്.

അഞ്ചാം സ്ഥാനത്ത് ജനപ്രിയ ലീഗ് ഓഫ് ലെജൻഡ്സ് വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള ആനിമേറ്റഡ് സീരീസായ ആർകെയ്നും, നെറ്ഫ്ലിക്സ് പാരമ്പരയായ 'യു' ആറാം സ്ഥാനവും നിലനിർത്തി. എച്ച്ബിഒ മാക്‌സ് സീരീസുകൾ ഈ ആഴ്‌ച ആദ്യ പത്തിൽ ഇടം നേടി. 'ദി സെക്സ് ലൈഫ് ഓഫ് കോളേജ് ഗേൾസ്', 'ഗോസിപ്പ് ഗേൾ' എന്നിവയാണ് ഏഴും ഒൻപതും സ്ഥാനങ്ങളിൽ നിൽക്കുന്നത്. ആമസോൺ പ്രൈം സ്പാനിഷ് സീരീസായ 'എൽ പ്യൂബ്ലോ'യുടെ മൂന്നാം സീസൺ എട്ടാം സ്ഥാനത്തും നെറ്റ്ഫ്ലിക്സിലെ 'ലോക്ക് & കീ' പത്തം സ്ഥാനത്തുമാണ്.

ലോകത്തിലെ ഏറ്റവും വലിയ വിനോദ കമ്പനികൾക്ക് ഉപഭോക്തൃ വ്യൂവർഷിപ്പ് ഡാറ്റ നൽകുന്ന കന്യാന വിപ്പ് മീഡിയ. 19 ദശലക്ഷം ആഗോള ഉപയോക്താക്കളുള്ള ടിവി, മൂവി വ്യൂവർഷിപ്പ് ട്രാക്കിംഗ് ആപ്പായ കമ്പനിയുടെ ടിവി ടൈം ആപ്പിൽ നിന്നാണ് വിപ്പ് മീഡിയ ഡാറ്റ വരുന്നത്.

Next Story