Top

'സ്‌ട്രേഞ്ചർ തിങ്ങ്സി'ലെ അവസാന ഇര വിൽ ?; ഇങ്ങനെ ചെയ്യരുതെന്ന് ആരാധകർ

ഒരുക്കലും വില്ലിനെ അങ്ങനെ കാണാൻ കഴിയില്ല എന്നും അവസാന ഇരയായി ഉപയോ​ഗിക്കരുത് എന്നുമാണ് സംവിധായകരോട് പ്രേക്ഷകരുടെ അഭ്യർത്ഥന

12 Aug 2022 1:47 AM GMT
ഫിൽമി റിപ്പോർട്ടർ

സ്‌ട്രേഞ്ചർ തിങ്ങ്സിലെ അവസാന ഇര വിൽ ?; ഇങ്ങനെ ചെയ്യരുതെന്ന് ആരാധകർ
X

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ് സീരീസായ 'സ്‌ട്രേഞ്ചർ തിങ്ങ്സി'ലെ പുതിയ പോസ്റ്റർ പുറത്തുവിട്ടതോടെ ആരാധകർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഇന്നിറങ്ങിയ പോസ്റ്ററിൽ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ വിൽ ബൈയേഴ്സിന്റെ ക്രൂര മുഖഭാവമുള്ള ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ചിത്രം സൂചിപ്പിക്കുന്നത് വെക്നയുടെ ഇര എന്ന അർത്ഥത്തിലാണോ എന്നും എലവണിനെ പോലെ ഹോക്കിൻസ് ലാബിലെ 19-ാം നമ്പർ പരീക്ഷണ മനുഷ്യനാണോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

ഒരുക്കലും വില്ലിനെ അങ്ങനെ കാണാൻ കഴിയില്ല എന്നും അവസാന ഇരയായി ഉപയോ​ഗിക്കരുത് എന്നുമാണ് സംവിധായകരോട് പ്രേക്ഷകരുടെ അഭ്യർത്ഥന. വിൽ ബൈയേഴ്സിന്റെ തിരോധാനത്തിൽ നിന്നാണ് സ്‌ട്രേഞ്ചർ തിങ്ങ്സിന്റെ ആദ്യ എപ്പിസോഡ് തു‍‍ടങ്ങുന്നത്. ഡമ​ഗോർ​ഗൻസിന്റെ കയ്യിൽ നിന്ന് അത്ഭുതകരമായി വിൽ രക്ഷപെടുന്നുണ്ടെങ്കിലും തുടർന്നുള്ള എപ്പിസോഡുകളിൽ വിൽ ഡമ​ഗോർ​ഗൻസടക്കമുള്ള ജീവികളുടെ മീ‍ഡിയേറ്ററായി മാറുകയാണ്.

സ്‌ട്രേഞ്ചർ റൈറ്റേഴ്‌സ് എന്ന ട്വിറ്റർ പേജിലൂടെയാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ് 5' ആരംഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചത്. അഞ്ചാം സീസൺ പുറത്തിറങ്ങുന്നു എന്ന പോസ്റ്റർ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എക്കാലത്തെയും ഏറ്റവുമധികം ആളുകൾ കണ്ട നെറ്റ്‌ഫ്ലിക്സ് സീരിസുകളിൽ ഒന്നാണിത്. സ്‌ട്രേഞ്ചർ തിങ്ങസ് 4 ഏറെ കൈയ്യടി നേടിയ ശേഷം അഞ്ചാം സീസണിനായി ആരാധകർ കാത്തിരിക്കുകയാണ്. ജൂലൈ ഒന്നിനാണ് നാലാം സീസണിന്റെ നിർണ്ണായകമായ അവസാന രണ്ട് എപ്പിസോഡുകൾ റിലീസ് ചെയ്തത്. അവസാന ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു.

Story highlights: Is Will, the final victim in 'Stranger Things'? Fans says should not do this

Next Story