Top

കുട്ടികളുടെ പ്രായത്തിന് ചേര്‍ന്ന യൂണിഫോമല്ല; പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടുമാക്കി യുഎഇ

കുട്ടികളുടെ പ്രായത്തിന് ചേര്‍ന്ന യൂണിഫോമല്ല എന്ന വിമര്‍ശനമായിരുന്നു മതാപിതാക്കള്‍ ഉന്നയിച്ചത്

5 Aug 2022 9:59 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുട്ടികളുടെ പ്രായത്തിന് ചേര്‍ന്ന യൂണിഫോമല്ല; പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടുമാക്കി യുഎഇ
X

ദുബായ്: രക്ഷിതാക്കളുടെ നിര്‍ദേശം മാനിച്ച് സ്‌കൂളുകളില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌കരിച്ച് യുഎഇ. ഒരാഴ്ച്ച മുന്‍പ് പുറത്തിറക്കിയ യൂണിഫോമിലാണ് രക്ഷിതാക്കള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ പാലിച്ച് മാറ്റങ്ങള്‍ വരുത്തിയത്. എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സാണ് പരിഷ്‌കരിച്ച യൂണിഫോം പുറത്തിറക്കിയത്.

കുട്ടികളുടെ പ്രായത്തിന് ചേര്‍ന്ന യൂണിഫോമല്ല എന്ന വിമര്‍ശനമായിരുന്നു മതാപിതാക്കള്‍ ഉന്നയിച്ചത്. ഇതിനേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് സുഖപ്രദമാകുന്ന രീതിയില്‍ യൂണിഫോം പരിഷ്‌കരിച്ചത്. ആണ്‍കുട്ടികള്‍ക്ക് ടൈ ഉള്‍പ്പെടെയുള്ള യൂണിഫോമായിരുന്നു ആദ്യം പുറത്തിറക്കിയത്. പിന്നീട് ടൈ ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടും വെള്ള ടി-ഷര്‍ട്ടുമായിരുന്നു തീരുമാനിച്ചിരുന്നത്. പാന്റും വെള്ള ഷര്‍ട്ടുമാണ് പരിഷ്‌കരിച്ച വേഷം. ഷര്‍ട്ടിന് 29 ദിര്‍ഹവും പാന്റിന് 32 ദിര്‍ഹവുമാണ് വില.

ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസിലെ ആണ്‍കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും നീല പാന്റുമാണ് വേഷം. വെള്ളയും നീലയുമടങ്ങിയ ടീ ഷര്‍ട്ടും ഷോര്‍ട്‌സും സ്‌പോര്‍ട്‌സ് യൂണിഫോമായി ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 38 ഔട്ട്‌ലറ്റുകള്‍ വഴി രക്ഷിതാക്കള്‍ക്ക് യൂണിഫോം വാങ്ങാം.

STORY HIGHLIGHTS: UAE Changes Public School Uniforms After Parents Complain

Next Story