Top

യുഎഇയില്‍ ക്രിപ്‌റ്റോ കറന്‍സി പ്രചാരണം നടത്തിയാല്‍ 2 കോടി രൂപ പിഴ

6 Jan 2022 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയില്‍ ക്രിപ്‌റ്റോ കറന്‍സി പ്രചാരണം നടത്തിയാല്‍ 2 കോടി രൂപ പിഴ
X

ദുബായ്: സൈബര്‍ നിയമങ്ങളില്‍ കടുപ്പിച്ച് യുഎഇ. ക്രിപ്‌റ്റോ കറന്‍സിയുടെ പ്രചാരണം നടത്തിയാല്‍ 2 കോടി രൂപ വരെയാണ് പിഴ പുതിയ നിയമപ്രകാരം പിഴ നല്‍കേണ്ടി വരിക. അപകടത്തില്‍പ്പെടുന്നവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാല്‍ പരമാവധി ഒരു കോടി രൂപവരെ പിഴയും ആറുമാസം തടവും ലഭിക്കും. വ്യക്തികളുടെ സ്വകാര്യതയ്ക്കു വലിയ പ്രാധാന്യമാണ് പുതിയ നിയമത്തില്‍ നല്‍കിയിരിക്കുന്നത്.

തടവുശിക്ഷയും സൈബര്‍ നിയമങ്ങള്‍ ഫെഡറല്‍ നിയമം 2012ലെ അഞ്ചാം നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് ഫെഡറല്‍ നിയമം 2021ലെ 34 ആക്കി പുതുക്കിയത്. സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളാണിത്. നിയമത്തിലെ 44 -ാം വകുപ്പ് അനുസരിച്ച് അപകടത്തിലോ ദുരന്തത്തിലോ പെട്ടവരുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ സ്വകാര്യമായോ പൊതുവായോ ഇലക്ട്രോണിക് മാധ്യമമോ കംപ്യൂട്ടറോ ഉപയോഗിച്ച് പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും.

ഒരു വര്‍ഷം തടവും കുറഞ്ഞത് അരക്കോടി രൂപമുതല്‍ പരമാവധി ഒരുകോടിവരെ പിഴയും ചിലപ്പോള്‍ രണ്ടും ഒരുമിച്ചും ലഭിക്കും. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയാല്‍ അഞ്ചു വര്‍ഷം തടവോ അരക്കോടി രൂപ മുതല്‍ രണ്ടു കോടി രൂപവരെ പിഴയോ ചിലപ്പോള്‍ രണ്ടും ഒരുമിച്ചുമോ അനുഭവിക്കേണ്ടിവരും. ഓണ്‍ലൈന്‍ സുരക്ഷാ നിയമം 48 -ാം വകുപ്പ് പ്രകാരമാണ് ഇത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കിയത് .

Next Story

Popular Stories