ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ. മുരളീധരൻ അന്തരിച്ചു
കോവിഡ് ബാധിച്ച് ദുബായ് കനേഡിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
28 Jan 2022 3:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഷാർജ: തൃശൂർ പെരുമ്പലശേരി സ്വദേശി വേളിപ്പറമ്പിൽ കുഞ്ഞിപാപ്പു മുരളീധരൻ (68) (വി.കെ.മുരളീധരൻ) ദുബായിൽ അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് കനേഡിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, ഹൃദയാഘാതമാണ് മരണ കാരണം.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിൽ തുടർച്ചയായി മൂന്നുപ്രാവശ്യം ഓഡിറ്റർ ആയിരുന്നു. സേവനം സെന്റർ യു.എ.ഇ. വൈസ് പ്രസിഡന്റ് ആയിരുന്നു. ഗുരുവിചാര ധാര ഉപദേശകസമിതി ചെയർമാൻ, ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗം, ഷാർജ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 34 വർഷമായി യു.എ.ഇ.യിലുണ്ട്.
ഭാര്യ: റീന, മക്കൾ: മംമ്ത ലക്ഷ്മി, ശീതൾ. പരേതരായ കുഞ്ഞിപാപ്പുവിന്റെയും ലക്ഷ്മിയുടെയും മകനാണ്. സംസ്കാരം ദുബായിൽ നടക്കും.
Next Story