Top

2 വർഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയിൽ ക്ലാസ്മുറികൾ ഉണരുന്നു; ആവേശത്തോടെ വിദ്യാർത്ഥികൾ

അബുദാബിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കു ഓറിയന്റേഷൻ സെക്ഷനുകൾ സംഘടിപ്പിച്ചിരുന്നു

11 April 2022 3:15 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

2 വർഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയിൽ ക്ലാസ്മുറികൾ ഉണരുന്നു; ആവേശത്തോടെ വിദ്യാർത്ഥികൾ
X

അബുദാബി: നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയിലെ പ്രൈവറ്റ്, ചാർട്ടർ സ്‌കൂളിലെ വിദ്യാർഥികൾ ഇന്ന് ക്ലാസ്മുറിയിലെത്തി. ഓൺലൈൻ വിദ്യാഭ്യാസം നിർത്തലാക്കിയതായി അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചത്.

അബുദാബിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കു ഓറിയന്റേഷൻ സെക്ഷനുകൾ സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ വളരെ കാലത്തിനു ശേഷം മടങ്ങിയെത്തുന്നതിനാൽ അധ്യാപകർക്ക് കൂടുതൽ ചുമതലകളുണ്ടാവും.

ഇൻഡോർ ഏരിയകളിൽ ശാരീരിക അകലം പാലിക്കേണ്ടതില്ലായെന്നാണ് നിർദേശം. 16 വയസ്സിനു മുകളിൽ പ്രായമുള്ള കുത്തിവെപ്പെടുക്കാത്ത വിദ്യാർഥികൾക്കും സ്‌കൂളിൽ എത്താമെങ്കിലും എല്ലാ ആഴ്ചയും നെഗറ്റീവ് പിസിആർ പരിശോധനാഫലം ഹാജരാക്കേണ്ടതാണെന്ന് എമിറേറ്റ്‌സ് വിദ്യാഭ്യാസ അതോറിറ്റി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

കോവിഡ് 19 നു മുമ്പുള്ള സാധാരണനിലയിലേക്ക് സ്‌കൂളുകൾക്ക് എത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്‌കൂൾ അധികൃതർ പൂർണ്ണമായും ജാഗ്രത പുലർത്തുകയാണെന്ന് ബ്രിട്ടീഷ് സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മാസ്‌ക്ക് ധരിക്കുന്നത് പൂർണ്ണമായും സ്‌കൂളുകളിൽ പിൻവലിച്ചിട്ടില്ല.

STORY HIGHLIGHTS: Hundreds of Abu Dhabi pupils back in the classroom for first time in two years

Next Story