Top

റമദാനിൽ ഭിക്ഷാടനം നടത്തിയ യുവാവ് സമ്പാദിച്ചത് എട്ട് ലക്ഷം രൂപ; അറസ്റ്റിൽ

10 April 2022 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റമദാനിൽ ഭിക്ഷാടനം നടത്തിയ യുവാവ് സമ്പാദിച്ചത് എട്ട് ലക്ഷം രൂപ; അറസ്റ്റിൽ
X

അബുദാബി: യുഎഇയിൽ 40000 ദിർഹവുമായി ഏകദേശം എട്ട് ലക്ഷം രൂപ ഭിക്ഷാടകൻ അറസ്റ്റിൽ. കഴി‍ഞ്ഞ ദിവസം ദുബായി പൊലീസിന്റെ ഭിക്ഷാടക-വിരുദ്ധ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശ കറൻസിയും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ റമദാനിൽ ആന്റി-ഭിക്ഷാടന ക്യാംപെയ്ൻ ശക്തമാക്കുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നു, ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ തെരച്ചിലിലാണ് യുവാവ് അറസ്റ്റിലാവുന്നത്.

വിശുദ്ധ മാസത്തിൽ സുരക്ഷിതത്വവും ബോധവൽക്കരണവും ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആന്റി-ഭിക്ഷാടന ക്യാംപെയ്ന്‌ നടപ്പിലാക്കുന്നത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്ററിഗേഷനും പദ്ധതിയുടെ ഭാഗമാണ്. ദരിദ്രരെ സഹായിക്കാൻ അധികാരികൾ തയ്യാറാണെന്നും സാമ്പത്തികമായി സഹായം തേടുന്നവർക്ക് ദുബായ് പൊലീസിന്റെ കൈത്താങ്ങുണ്ടാവുമെന്നും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്ററിഗേഷൻ അധികാരി കേണൽ അഹമ്മദ് അൽ അദിദി അറിയിച്ചു. അതേസമയം ഭിക്ഷാടനം നിയമപരമായി തെറ്റാണെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: Dubai Police arrest beggar with Dh40,000 in possession

Next Story