Top

'വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണിനെ പ്രതിരോധിക്കും'; യുഎഇ ആരോഗ്യവിദഗ്ധര്‍

വാക്‌സിനെടുക്കാന്‍ ആരോഗ്യപരമായ ബുദ്ധിമുട്ടില്ലാത്തവര്‍ വാക്‌സിനെടുത്ത് സ്വയം പ്രതിരോധം തീര്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

9 Dec 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണിനെ പ്രതിരോധിക്കും; യുഎഇ ആരോഗ്യവിദഗ്ധര്‍
X

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് യുഎഇ ആരോഗ്യവിദഗ്ധര്‍. 18 വയസിന് മുകളിലുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് യുഎഇ വ്യക്തമാക്കി. വാക്‌സിനെടുക്കാന്‍ ആരോഗ്യപരമായ ബുദ്ധിമുട്ടില്ലാത്തവര്‍ വാക്‌സിനെടുത്ത് സ്വയം പ്രതിരോധം തീര്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുക വഴി രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഭാഗമാകണമെന്ന് ഔദ്യോഗിക വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിനുകളായ ഫൈസര്‍, സ്പുട്‌നിക് വാക്‌സിനുകളെടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകളെടുക്കാം. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Next Story