ഉത്രവധക്കേസില്‍ ജനം ആഗ്രഹിക്കുന്ന വിധി; ശ്രദ്ധേയമായി 'തീക്കോല്‍ തഴമ്പവള്‍'
പ്രതി സൂരജിനോടുള്ള ഒരു കൂട്ടം കലാകാന്മാരുടെ പ്രതിഷേധമാണ് 'തീക്കോല്‍ തഴമ്പവള്‍'.
13 Oct 2021 6:27 AM GMT
ഫിൽമി റിപ്പോർട്ടർ

ഉത്ര വധക്കേസില്‍ ഇന്ന് വിധി വരുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രേദ്ധയമാകുന്നത് ഒരു ആല്‍ബം സോങ് ആണ്. പ്രതി സൂരജിനോടുള്ള ഒരു കൂട്ടം കലാകാന്മാരുടെ പ്രതിഷേധമാണ് 'തീക്കോല്‍ തഴമ്പവള്‍'. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രപ്തി ഉണ്ടാക്കി കൊടുക്കുക എന്നതാണ് പെണ്‍കുട്ടികള്‍ക്ക് കൊടുക്കാവുന്ന വലിയ സ്ത്രീ ധനം. അങ്ങനെയാണെങ്കില്‍ ശക്തമായി പ്രതികരിക്കാനുള്ള തന്റേടം ഉണ്ടാകും. അപ്പോള്‍ ഇനിയൊരു ഉത്രയോ വിസ്മയയോ ഉണ്ടാകില്ല എന്ന് സംവിധായന്‍ അനില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
അനിലിന്റെ വാക്കുകള്‍
'വൈകാരികമായി പറയാന്‍ കഴിയുമെങ്കിലും പ്രതികരിക്കാന്‍ ആല്‍ബം, ഷോര്‍ട്ട് ഫിലിം, സിനിമ പോലുള്ള വിഷ്വല്‍ മീഡിയകളാണ് നല്ലത്. നിയമത്തിന് അനുസൃതമയി പ്രവര്‍ത്തിക്കാന്‍ പറ്റും. ഇത്തരത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകും. ഒരുപാട് സ്വത്ത് നല്‍കി വിവാഹം കഴിപ്പിക്കുകയല്ല സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രപ്തി ഉണ്ടാക്കി കൊടുക്കുക എന്നതാണ് പെണ്‍കുട്ടികള്‍ക്ക് കൊടുക്കാവുന്ന വലിയ സ്ത്രീ ധനം. അങ്ങനെയാണെങ്കില്‍ ശക്തമായി പ്രതികരിക്കാനുള്ള തന്റേടം ഉണ്ടാകും. അപ്പോള്‍ ഇനിയൊരു ഉത്രയോ വിസ്മയയോ ഉണ്ടാകില്ല.'
വൈക്കം വിജയ ലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോസ് എറോണിയുടെ നിര്‍മ്മാണത്തില്‍ ഡി.എം.ഡിയുടെ വരികള്‍ക്ക് വൈക്കം നമോണ്‍സണാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദീപ്തി കല്യാണ്‍ അഭിജിത്ത് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.