Top

ഭർത്താവിനൊപ്പം ദുബായിൽ എത്തിയത് ആഴ്ചകൾക്ക് മുമ്പ്; മരണത്തിന് തലേന്നുവരെ സോഷ്യൽ മീഡിയയിൽ സജീവമായി റിഫ

തിങ്കളാഴ്ച രാത്രി റിഫയും കുടുംബവും ചേർന്ന് ബുർജ് ഖലീഫയിൽ എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ റിഫ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു

1 March 2022 12:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭർത്താവിനൊപ്പം ദുബായിൽ എത്തിയത് ആഴ്ചകൾക്ക് മുമ്പ്; മരണത്തിന് തലേന്നുവരെ സോഷ്യൽ മീഡിയയിൽ സജീവമായി റിഫ
X

ദുബായിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്ളോഗ‍‍ർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഞെട്ടലോടെ ആരാധകർ. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് റിഫ യുട്യൂബിലൂടെ വ്ളോ​ഗിങ് ചെയ്ത് തുടങ്ങിയത്. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിങ് ചെയ്തിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ, ട്രാവലിം​ഗ് എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിൽ നിറഞ്ഞുനിന്നിരുന്നത്. വ്ളോ​ഗിംങ് കൂടാതെ റിഫയും ഭർത്താവും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്.

മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുവരെ റിഫ തന്റെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രി റിഫയും കുടുംബവും ചേർന്ന് ബുർജ് ഖലീഫയിൽ എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ റിഫ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഭർത്താവ് മെഹ്നാസും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിനിയും വ്ളോഗ‍‍റുമായിരുന്ന റിഫ മെഹ്നുവിന ഇന്ന് പുലർച്ചെയാണ് ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരിയാണ് റിഫയുടെ സ്വദേശം. ഭർത്താവിനൊപ്പമായിരുന്നു റിഫ ദുബായിൽ താമസിച്ചിരുന്നത്. റിഫയുടെത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബായിലെത്തിയത്. റിഫയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.

Story highlights: Malayali vlogger rifa mehnu found dead in Dubai

Next Story