യുഎഇ ദേശീയ ദിനാഘോഷത്തോടൊപ്പം കേരളോത്സവവും; ദുബായിൽ ഇനി കലാസാംസ്കാരിക ആഘോഷരാത്രികൾ!

നാനൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളുടെ റിഹേസൽ ഇപ്പോൾ സജീവമായി പുരോഗമിക്കുകയാണ്

യുഎഇ ദേശീയ ദിനാഘോഷത്തോടൊപ്പം കേരളോത്സവവും; ദുബായിൽ ഇനി കലാസാംസ്കാരിക ആഘോഷരാത്രികൾ!
uae
dot image

പ്രവാസ മണ്ണിൽ കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും ആഘോഷമാക്കാൻ ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ്മ) 'കേരളോത്സവം 2026' സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബായ് അൽ ഖുസൈസിലെ അമിറ്റി സ്കൂളിലാണ് പരിപാടി അരങ്ങേറുന്നത്.

യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന കേരളോത്സവം, പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയ്ക്കും സൗഹൃദത്തിനും വലിയ വേദിയാകും. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

നാനൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളുടെ റിഹേസൽ ഇപ്പോൾ സജീവമായി പുരോഗമിക്കുകയാണ്. സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, കേരളത്തിന്റെ തനത് സാംസ്കാരിക കാഴ്ചകൾ എന്നിവയുമായി പ്രവാസ മലയാളികൾക്ക് ആഘോഷത്തിന്റെ വേറിട്ട അനുഭവം സമ്മാനിക്കാനാണ് സംഘാടകർ ഒരുങ്ങുന്നത്.

കെകെ ശൈലജ ടീച്ചർ, നിഖില വിമൽ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ജ്യോത്സ്ന, സയനോര ഫിലിപ്പ് തുടങ്ങിയ പ്രമുഖ ഗായകരുടെ സംഗീത നിശയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.

Content Highlights: Dubai is gearing up for Keralotsavam 2026, organised by ORMA as part of the UAE National Day celebrations. The two-day festival will be held at Amity School in Al Qusais, showcasing Kerala's rich artistic and cultural heritage through a variety of programmes. Musical performances by popular singers including Jyotsna, Sayanora Philip, Aravind Venugopal and Pushpavathy are among the main attractions. Entry to the festival venue will be free.

dot image
To advertise here,contact us
dot image