പശ്ചിമ ബംഗാളിൽ കീടനാശിനി ഉള്ളിൽ ചെന്ന ബിജെപി എംഎൽഎ വെൻ്റിലേറ്ററിൽ; ഭക്ഷ്യവിഷബാധയെന്ന് പാർട്ടി

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ബിജെപി എംഎൽഎ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൻ്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചും രേഖ പരസ്യമായി സംസാരിച്ചിരുന്നു.

പശ്ചിമ ബംഗാളിൽ കീടനാശിനി ഉള്ളിൽ ചെന്ന ബിജെപി എംഎൽഎ വെൻ്റിലേറ്ററിൽ; ഭക്ഷ്യവിഷബാധയെന്ന് പാർട്ടി
Rekha Patra
dot image

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹിംഗൽഗഞ്ച് നിയോജകമണ്ഡലത്തിലെ ബിജെപി വനിതാ എംഎൽഎ കീടനാശിനി ഉള്ളിൽച്ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. വീട്ടിൽ വെച്ച് അസുഖം ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രേഖ പത്രയെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എംഎൽഎയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അവസ്ഥ ഗുരുതരമായതോടെ ബസിർഹട്ട് സൂപ്പർ സ്‌പെഷ്യാലിറ്റി സർക്കാർ ആശുപത്രിയിൽ നിന്നും കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കീടനാശിനി ഉള്ളിൽച്ചെന്നതിനെത്തുടർന്നുണ്ടായ വിഷബാധയാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിലെ സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

നവംബർ 21-ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രേഖ പത്രയ്ക്ക് വീട്ടിൽവെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. ആദ്യം ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയത്. എന്നാൽ, കാർഷിക ആവശ്യത്തിനുള്ള കീടനാശിനി ഉള്ളിൽച്ചെന്നതായാണ് മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ. കൃഷിക്ക് ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ഉള്ളിൽച്ചെന്നതെന്നാണ് സംശയം. നിലവിൽ ആശുപത്രിയിലെ ഇൻ്റൻസീവ് തെറാപ്പി യൂണിറ്റിലാണ് രേഖ. മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ലെന്നും കണ്ണ് തുറന്നിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, മെഡിക്കൽ റിപ്പോർട്ടിലെ കീടനാശിനി വിഷബാധയെന്ന ആരോപണത്തെ പശ്ചിമബംഗാൾ ആരോഗ്യമന്ത്രി ശരദ്വത് മുഖർജി തള്ളി. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. 2024ൽ മുൻ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സ്ത്രീകൾ നയിച്ച ചെറുത്തുനിൽപ്പിലൂടെയാണ് രേഖ പത്ര ശ്രദ്ധ നേടിയത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അവരെ ബാസിർഹട്ട് നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിപ്പിച്ചെങ്കിലും അവർ പരാജയപ്പെട്ടു. 2026 തെരഞ്ഞെടുപ്പിലാണ് ഇവർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ബിജെപി എംഎൽഎ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൻ്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചും രേഖ പരസ്യമായി സംസാരിച്ചിരുന്നു.

Content Highlights: West Bengal BJP MLA Rekha Patra remains critical on ventilator support after falling ill at home. Medical findings suggest pesticide poisoning, while the state health minister claims food poisoning.

dot image
To advertise here,contact us
dot image