

വാഷിങ്ടണ്‍: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അവരുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് പകര്‍ത്തിയെന്ന കേസില്‍ ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റിലായി. 29കാരനായ രാഹുല്‍ ആനന്ദകൃഷ്ണനെയാണ് ടെക്‌സസിലെ ഫെഡറല്‍ ഇമിഗ്രേഷന്‍ വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ ഇയാള്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്‌മെന്റിന്റെ (ഐസിഇ) കസ്റ്റഡിയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്‌മെന്റ് വിവരങ്ങളടങ്ങിയ എക്‌സ് പോസ്റ്റ് പങ്കുവെച്ചിരുന്നു.
Raghul Anandakrishnan served time in county jail in Texas after his conviction for attempted invasive visual recording. The conviction came after a woman reported that an employee at a wireless company went through her phone and transferred explicit photos of her from her phone to his. ICE took custody of him from the county jail. He'll remain in ICE custody pending immigration court proceedings.
— U.S. Immigration and Customs Enforcement (@ICEgov) November 21, 2026
ഒരു വയര്‍ലെസ് കമ്പനിയിലെ ജീവനക്കാരനായ പ്രതി തന്റെ ഫോണില്‍നിന്ന് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ടോട്ടല്‍ വയര്‍ലെസ് സ്റ്റോറില്‍ ജീവനക്കാരനായ രാഹുലാണ് പ്രതി. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഇയാള്‍ എയര്‍ ഡ്രോപ്പ് വഴി യുവതിയുടെ ഫോണില്‍ നിന്ന് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പറയുന്നത്. കൂടാതെ പ്രതി യുവതിയുടെ സ്‌നാപ് ചാറ്റ് അക്കൗണ്ടും പരിശോധിച്ചതായി പരാതിയുണ്ട്. പ്രതിക്കെതിരെ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തല്‍, കംപ്യൂട്ടര്‍ സുരക്ഷാ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
Content Highlights: An Indian national has been arrested in the United States over allegations of recording a woman's private images on his phone.