ഭീകരവാദത്തെ ശക്തമായി അപലപിച്ച് ക്വാഡ് ഉച്ചകോടി; സംയുക്ത പ്രസ്താവന പുറത്തിറക്കി

ഭീകരവിരുദ്ധ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചാണ് പ്രസ്താവന

ഭീകരവാദത്തെ ശക്തമായി അപലപിച്ച് ക്വാഡ് ഉച്ചകോടി; സംയുക്ത പ്രസ്താവന പുറത്തിറക്കി
dot image

മനില: ഭീകരവാദത്തെ ശക്തമായി അപലപിച്ച് ക്വാഡ് ഉച്ചകോടി. മനിലയില്‍ നടന്ന ക്വാഡ് ഉച്ചകോടിയില്‍ ഭീകരവാദത്തെ ശക്തമായി എതിര്‍ത്ത നേതാക്കള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍ പ്രധാനമന്ത്രി തകായിച്ചി സനേ എന്നിവര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്ത് വിട്ടത്.

ഭീകരവിരുദ്ധ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചാണ് പ്രസ്താവന. സമുദ്ര നിരീക്ഷണം ശക്തമാക്കാന്‍ 'ഇന്തോ-പസഫിക് മാരിടൈം സര്‍വൈലന്‍സ് കൊളാബറേഷന്‍' ഉറപ്പാക്കും. വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ഭീഷണികള്‍ നേരിടാന്‍ 'ക്വാഡ് സൈബര്‍ സുരക്ഷാ സഹകരണം' വിപുലീകരിക്കും.ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമെന്ന് നേതാക്കള്‍ പറഞ്ഞു. ബലപ്രയോഗത്തിലൂടെയോ സമ്മര്‍ദ്ദത്തിലൂടെയോ മേഖലയിലെ നിലവിലെ സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയ നീക്കങ്ങളെ ക്വാഡ് ശക്തമായി എതിര്‍ത്തു.

Also Read:

ഇന്തോ-പസഫിക്കിന്റെ അഭിവൃദ്ധിക്ക് നിര്‍ണായകമായ വാണിജ്യ ഇടപാടിന്റെ പ്രത്സാഹനം ക്വാഡ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. സ്വകാര്യ മേഖലകളിലുടനീളം മികച്ച ബിസിനസ്സ് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി ക്വാഡ് രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ്സ് നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയ വിദഗ്ധര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ക്വാഡ് ബിസിനസ് ലീഡേഴ്സ് ഫോറത്തിന്റെ ഉദ്ഘാടന പ്രഖ്യാപനം 2027 ന്റെ തുടക്കത്തില്‍ നടക്കും.

ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഉച്ചകോടിയെ അഭിസംബോധന ചെയ്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി യുഎസിന് മികച്ച ബന്ധമാണുള്ളതെന്ന പറഞ്ഞു. ക്വാഡിനെ വിശ്വസനീയ പങ്കാളിത്തത്തിന്റെ വേദി എന്നാണ് മോദി വിശേഷിപ്പിച്ചത്.

ഉച്ചകോടിയിൽ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍ പ്രധാനമന്ത്രി തകായിച്ചി

വ്യാപാരം, സംസ്‌കാരം, സമുദ്ര സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ക്വാഡ് രാജ്യങ്ങളുമായി ആഴത്തിലുള്ള സഹകരണമാണ് ഇന്ത്യയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിക്കിടെയാണ് ക്വാഡ് രാജ്യത്തലവന്‍മാരുടെ യോഗം നടന്നത്. 2 വര്‍ഷത്തിനുശേഷമാണു ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച നടന്നത്. ജോ ബൈഡന്‍ പ്രസിഡന്റായിരിക്കെ 2024 സെപ്റ്റംബറില്‍ യുഎസിലെ ഡെലവെയറിലാണ് അവസാനം യോഗം നടന്നത്.

Content Highlights: The Quad summit has issued a joint statement strongly condemning terrorism and reaffirming its stance against terrorist activities.

dot image
To advertise here,contact us
dot image