'RSSന്‍റേത് ഭരണഘടനാ വിരുദ്ധ സമീപനം, പിന്തുടരുന്നത് പുരുഷാധിപത്യ നിലപാടുകൾ, സ്ത്രീകൾ കേവലം വസ്തുക്കൾ'

ആര്‍എസ്എസ് പുരുഷന്‍മാരെ മാത്രമാണ് ഉള്‍ക്കൊള്ളുന്നതെന്നും രാഹുൽ ഗാന്ധി

'RSSന്‍റേത് ഭരണഘടനാ വിരുദ്ധ സമീപനം, പിന്തുടരുന്നത് പുരുഷാധിപത്യ നിലപാടുകൾ, സ്ത്രീകൾ കേവലം വസ്തുക്കൾ'
dot image

ന്യൂഡൽഹി: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസിന്‍റേത് ഭരണഘടനാ വിരുദ്ധ നിലപാടാണെന്നും അവര്‍ സ്ത്രീകളെ വസ്തുവായി മാത്രമാണ് കാണുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആര്‍എസ്എസ് പുരുഷന്‍മാരെ മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. താന്‍ ശിവ ശക്തിയില്‍ വിശ്വസിക്കുന്നത് കൊണ്ട് ആര്‍എസ്എസിനോട് പോരാടുന്നതില്‍ സന്തോഷം മാത്രമെ ഉള്ളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാത്രമല്ല, ഇവരുടെ സ്ത്രീകള്‍ തങ്ങളുടെ ഭാഗത്താണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. എക്സ് പോസ്റ്റിലൂടെയാണ് പ്രതികരണം. രാജ്യത്ത് നടക്കുന്ന ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമർശിച്ച് ആർഎസ്എസ് രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം ഉണ്ടായത്.

ഭരണമാറ്റ പ്രക്ഷോഭങ്ങൾ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകർക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാർത്ഥി സമരമെന്നും ആരോപിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യ ഉയർന്നുവരുന്നതിൽ താൽപര്യമില്ലെന്നും അടുത്ത തലമുറയാണ് ഭാരതത്തെ നയിക്കേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.

മാത്രമല്ല രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയിലും ബിജെപി വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. സ്വന്തം സമരങ്ങളോട് പോലും ആത്മാര്‍ത്ഥത ഇല്ലാത്ത ആളാണ് രാഹുല്‍ എന്നാണ് ബിജെപിയുടെ പരിഹാസം. രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ത്ഥത ഇല്ലെന്നും പാര്‍ടൈം രാഷ്ട്രീയക്കാരന്‍ മാത്രമാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമര്‍ശിച്ചിരുന്നു. ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം രാഹുല്‍ഗാന്ധി അവധി ആഘോഷങ്ങളിലാണ്. വിദേശത്ത് വിശ്രമിച്ച ശേഷം വോട്ട് ചോരി ആരോപണം ഉന്നയിച്ചിട്ട് എന്ത് കാര്യമെന്നാണ് ബിജെപി പരിഹസിച്ചത്. രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണമുണ്ടായത്.

Content Highlights: Leader of Opposition Rahul Gandhi has launched a sharp criticism of the RSS, with his remarks drawing attention in national political circles.

dot image
To advertise here,contact us
dot image