'സൗരവിനെയും അശുതോഷിനെയും വിട്ടയക്കണം'; അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സിജെപി ഡൽഹി ഹൈക്കോടതിയിൽ

രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ അവരുടെ സ്വാതന്ത്ര്യം ബലിയര്‍പ്പിക്കാന്‍ കഴിയില്ലെന്നും സിജെപി

'സൗരവിനെയും അശുതോഷിനെയും വിട്ടയക്കണം'; അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സിജെപി ഡൽഹി ഹൈക്കോടതിയിൽ
dot image

ന്യൂഡൽഹി: സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിന് പിന്നാലെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജെപി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സൗരവിനെയും അശുതോഷിനെയും എത്രയും പെട്ടെന്ന് വിട്ടയക്കണം എന്ന് സിജെപി വ്യക്തമാക്കി. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ അവരുടെ സ്വാതന്ത്ര്യം ബലിയര്‍പ്പിക്കാന്‍ കഴിയില്ല. വൈകിയ നീതിയെന്നത് നീതി നിഷേധിക്കലാണെന്നും സിജെപി എക്‌സില്‍ കുറിച്ചു.

ഡല്‍ഹിയിലെ പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (SEM) അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കാനിരുന്ന ദിവസം സിജെപി വക്താക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും കസ്റ്റഡി നീട്ടിയതിനെതിരെയാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇരുവർക്കും കോടതി ജാമ്യം നൽകിയിരുന്നില്ല. ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ഇരുവരും ഇനിയും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.

ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് അതിക്രമിച്ചു കയറുകയും മിന്നൽ പ്രതിഷേധം നടത്തുകയും ചെയ്ത കേസിലായിരുന്നു സിജെപി നേതാക്കളുടെ അറസ്റ്റ്.

Content Highlights: Cockroach Janata Party has approached the Delhi High Court after the judicial custody of CJP spokespersons Saurav Das and Ashutosh Ranka was extended.

dot image
To advertise here,contact us
dot image