ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: 'തെരഞ്ഞെടുപ്പ് പരാജയം മറയ്ക്കാന്‍ ഒരു ന്യായീകരണം മാത്രം'; അമിത് ഷാ

2029ലും ഇന്ത്യ സഖ്യം പരാജയപ്പെടുമെന്നും അമിത് ഷാ തുറന്നടിച്ചു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: 'തെരഞ്ഞെടുപ്പ് പരാജയം മറയ്ക്കാന്‍ ഒരു ന്യായീകരണം മാത്രം'; അമിത് ഷാ
dot image

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ ഇന്‍ഡ്യ മുന്നണിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പരാജയം മറയ്ക്കാന്‍ ഒരു ന്യായീകരണം മാത്രമാണ് പ്രതിഷേധമെന്ന് അമിത് ഷാ വിമര്‍ശിച്ചു. എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത് 2024ന് ശേഷമാണെന്നും രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച കാലം മുതല്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഒന്നരക്കിലോമീറ്റര്‍ റാലി രാജ്യത്തിന്റെ ശബ്ദമല്ലെന്നും 2029ലും ഇന്ത്യ സഖ്യം പരാജയപ്പെടുമെന്നും അമിത് ഷാ തുറന്നടിച്ചു.

അതിനിടെ, ഗ്യാനേഷ്‌കുമാറിന്റെ രാജിക്കായി പ്രക്ഷോഭം തുടരുമെന്നാണ് ഇൻഡ്യ മുന്നണി വ്യക്തമാക്കിയത്. സമരങ്ങള്‍ വലിയ വിജയമാണെന്നും ഇതിനുമുമ്പ് ഇത്രയധികം ആളുകള്‍ ഇങ്ങനെ പങ്കെടുത്തിട്ടില്ലെന്നും ഖര്‍ഗെ വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം തകര്‍ന്നതായും അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ജന്തര്‍മന്തറിനെ സമരങ്ങളുടെ വേദിയാകുന്നതില്‍ മാറ്റി നിര്‍ത്തിയെന്നും ജനാധിപത്യ അവകാശം പുനസ്ഥാപിക്കാന്‍ ഒറ്റകെട്ടായി സമരം ചെയ്യാനുമാണ് ഇൻഡ്യ മുന്നണിയുടെ തീരുമാനം.

ഇന്നലെ നടന്ന ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീം കോടതിയിലേക്കായിരുന്നു മാര്‍ച്ച്. സുപ്രീം കോടതിയുടെ സമീപത്ത് ബാരിക്കോഡ് ഉയര്‍ത്തി പ്രതിഷേധ മാര്‍ച്ച് തടഞ്ഞിരുന്നു. സമരം നടക്കുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഇൻഡ്യ സഖ്യത്തിന് വേണ്ടി ഹര്‍ജി നല്‍കി.

Content Highlighgts: Union Home Minister Amit Shah said the protests against Gyanesh Kumar were merely an excuse to cover up the election defeat.

dot image
To advertise here,contact us
dot image