

തിരുവനന്തപുരം: എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. എ ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി സഫാദാണ് മദ്യപിച്ചെത്തിയത്. ഇന്നലെ എസ്എഫ്ഐ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മദ്യപിച്ച് എത്തിയ പൊലീസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ചു നടപടിയെടുക്കും.
ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെ മദ്യപിച്ചുവന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് മർദിച്ചുവെന്ന് എസ്എഫ്ഐ പരാതിപ്പെട്ടിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിൻ ആണ് ആരോപണമുന്നയിച്ചത്. പൊലീസുകാരൻ പച്ചക്ക് തെറി വിളിച്ചുവെന്നും വിപിൻ ആരോപിച്ചു. തങ്ങൾ പരാതി പറഞ്ഞപ്പോൾ പെട്ടെന്ന് ആ പൊലീസുകാരനെ അവിടെനിന്ന് മാറ്റിയെന്നും എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും എസ്എഫ്ഐ പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ആദ്യം നടപ്പിലാക്കേണ്ടത് രമേശ് ചെന്നിത്തലയുടെ പൊലീസ് സേനയിലാണ് എന്നും എസ്എഫ്ഐ വിമർശിച്ചു.
പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും എസ്എഫ്ഐ പ്രതിഷേധിച്ചു. കോട്ടയത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. കോട്ടയം ഗാന്ധി സ്ക്വയറിനു മുൻപിൽ ആണ് റോഡ് ഉപരോധം നടന്നത്.
Content Highlights: A report claims that the police officer involved in the alleged assault on SFI students in Palakkad was under the influence of alcohol. Further details about the incident have emerged.