LIVE

Live Blog: ജന്തർ മന്തർ 2.0; പ്രക്ഷോഭത്തിനൊരുങ്ങി പാറ്റകൾ, ഡൽഹി പൂട്ടിക്കെട്ടി പൊലീസ്

dot image

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധം ഇന്ന്. രാവിലെ പത്ത് മണിക്ക് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്‍ഹി പൊലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് ശേഷം, തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ ഈച്ചയെ കൊല്ലാന്‍ ചുറ്റികയെടുക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചത്. ട്രെയിനും മെട്രോയും അടച്ചുള്ള നിയന്ത്രണങ്ങളെ അടിയന്തരാവസ്ഥയെന്നാണ് സിജെപി വിശേഷിപ്പിച്ചത്. കേക്രോച്ച് ജനതാപാര്‍ട്ടിയും എസ്എഫ്ഐയും എഐഎസ്എഫും ഐസയും എഎസ്എപിയും അടക്കം ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി പ്രതിഷേധത്തില്‍ അണിനിരക്കും.

കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിലെ 23,000 പേരെയാണ് ഡല്‍ഹിയിലേക്ക് കേന്ദ്രം വിന്യസിച്ചിരിക്കുന്നത്. സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നിലവില്‍ ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 9ന് രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 10 ന് രാത്രി 10 മണി വരെയാണ് നിയന്ത്രണം. വിവിധ തലങ്ങളിലായുള്ള ബാരിക്കേഡുകള്‍, സിസിടിവി നിരീക്ഷണം, ഫേഷ്യല്‍ റക്ഗനഷന്‍ സിസ്റ്റം അടക്കം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Cochroach Janata Party is organising a protest at Delhi’s Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar

Live News Updates
  • Oct 10, 2026 08:32 AM

    രാവിലെ 6 മണിക്ക് ജന്തർ മന്തറിൽ നിന്നുള്ള ദൃശ്യം

    To advertise here,contact us
  • Oct 10, 2026 08:22 AM

    ഡല്‍ഹിയിലെ CPIM ഓഫീസില്‍ വീണ്ടും പൊലീസ്


    ഡല്‍ഹിയിലെ CPIM ഓഫീസില്‍ വീണ്ടും പൊലീസ്. സിപിഐഎം എം പി എ എ റഹീം, വിജു കൃഷ്ണന്‍ എന്നിവരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ബഹളം നടക്കുന്നുവെന്ന് അറിഞ്ഞാണ് എത്തിയതെന്നാണ് പൊലീസ് വാദം. എന്നാല്‍ ഒരു വീടിനുള്ളില്‍ ബഹളം നടക്കുന്നുവെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അവിടെ കയറുമോയെന്ന് എഎ റഹീം ചോദിച്ചു.

    To advertise here,contact us
  • Oct 10, 2026 08:04 AM

    സിജെപി നേതാക്കള്‍ 10.15ന് ഡല്‍ഹിയില്‍

    സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരഭ് ദാസ് തുടങ്ങിയ സിജെപി നേതാക്കള്‍ രാവിലെ 10.15ന് ഡല്‍ഹിയില്‍എത്തും.

    To advertise here,contact us
dot image
To advertise here,contact us
dot image