ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് വീണു; ഏഴ് പേർക്ക് പരിക്ക്, നിരവധി പേർ കുടുങ്ങി കിടക്കുന്നു

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് വീണു;  ഏഴ് പേർക്ക് പരിക്ക്, നിരവധി പേർ കുടുങ്ങി കിടക്കുന്നു
dot image

ന്യൂഡൽഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് വീണു. ഡല്‍ഹിയിലെ സീമാപുരിയാണ് ഇന്ന് വൈകിട്ട് നാല് നില കെട്ടിടത്തിന്റെ മുന്‍ഭാഗം ഇടിഞ്ഞുവീണത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വൈകിട്ട് 3:15 ഓടെയാണ് അപകടമുണ്ടായത്. നാല് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.

തകര്‍ന്ന കെട്ടിടാവശിഷ്ടത്തിനുള്ളില്‍ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായി തിരച്ചില്‍ തുടരുകയാണ്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് സീമാപുരി ഗോള്‍ ചക്കര്‍, ഡിഎല്‍എഫ് ഭോപുര, എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടതായി ഡല്‍ഹി ട്രാഫിക് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനായിരുന്നു സത്യനികേതനിൽ ആണ്‍കുട്ടികളുടെ പിജിയായി പ്രവർത്തിച്ചിരുന്ന 'ഹോസ്റ്റല്‍ ഡേയ്‌സ്' എന്ന കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്. പതിനഞ്ച് മുറികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ വരെയായിരുന്നു താമസിച്ചിരുന്നത്. അനധികൃതമായി അധികം നിലകള്‍ സ്ഥാപിച്ചതാണ് സത്യനികേതനിലെ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

Content Highlights: A building collapsed again in Delhi, injuring seven people. Several others are reportedly trapped under the debris as rescue operations continue.

dot image
To advertise here,contact us
dot image