'നിയമ വിരുദ്ധ തടങ്കല്‍ അവസാനിച്ചു'; അശുതോഷ് റാങ്കയെ അസം പൊലീസ് വിട്ടയച്ചു

തടങ്കല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പങ്കുവെയ്ക്കാമെന്ന് അശുതോഷ് വ്യക്തമാക്കി

'നിയമ വിരുദ്ധ തടങ്കല്‍ അവസാനിച്ചു'; അശുതോഷ് റാങ്കയെ അസം പൊലീസ് വിട്ടയച്ചു
dot image

ഗുവാഹത്തി: കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അശുതോഷ് റാങ്കയെ അസം പൊലീസ് വിട്ടയച്ചു. നേതാവ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിയവിരുദ്ധമായ തടങ്കല്‍ അവസാനിച്ചുവെന്നാണ് അശുതോഷ് എക്‌സില്‍ കുറിച്ചത്. തന്നെയും പ്രവര്‍ത്തകരെയും എവിടെ നിന്നാണോ കസ്റ്റഡിയില്‍ എടുത്തത് അവിടെ തന്നെ കൊണ്ടുവിടണമെന്ന് അസം പൊലീസിനോട് ആവശ്യപ്പെട്ടതായും അശുതോഷ് എക്‌സിലൂടെ അറിയിച്ചു.

തടങ്കല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പങ്കുവെയ്ക്കാമെന്ന് അശുതോഷ് വ്യക്തമാക്കി. അശുതോഷിന് പുറമെ നാല്‍പതോളം സിജെപി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സെക്രട്ടറിയേറ്റിന് എതിര്‍വശത്തുള്ള ചൗധരി തിലയില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നും അശുതോഷ് പറഞ്ഞു.

സിജെപി വോളന്റിയര്‍മാരുടെ യോഗത്തില്‍ അടക്കം പങ്കെടുക്കുന്നതിനായിരുന്നു അശുതോഷ് ശനിയാഴ്ച ഗുവാഹത്തില്‍ എത്തിയത്. ഇന്ന് രാവിലെയായിരുന്നു വോളന്റിയര്‍മാരുടെ യോഗം തീരുമാനിച്ചത്. യോഗം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അസം സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ചൗധരി തിലയിലേക്കുള്ള വഴികള്‍ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. യോഗത്തിനെത്തിയ അശുതോഷ് അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Content Highlights: CJP’s Ashutosh Ranka said his alleged detention by Assam Police had finally ended following his release.

dot image
To advertise here,contact us
dot image