

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിക്കില്ല. ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും വേണമെന്ന പെന്‍ഗ്വിന്റെ അവശ്യം സോണിയാ ഗാന്ധി തള്ളിയ പശ്ചാത്തലത്തിലാണ് നടപടി. നിരവധി ഇന്ത്യന്‍ പ്രസാധകര്‍ മത്സരരംഗത്തുണ്ട്.
ഹാര്‍പ്പര്‍ കോളിന്‍സ് പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാറില്‍ എത്തും എന്നാണ് വിവരം. നവംബര്‍ 10 ന് പുറത്ത് ഇറക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു. നിലവില്‍ പുസ്തകത്തില്‍ നിന്ന് ഏത് ഭാഗങ്ങള്‍ ഒഴിവാക്കുന്നതിനാണ് പ്രസാധകര്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വലിയ സംഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത് രാഷ്ട്രീയ രംഗത്ത് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് നിഗമനം. രാജീവ് ഗാന്ധിയുമായുള്ള വിവാഹം, രാജീവ് ഗാന്ധിയുടെ മരണം, അതിനു ശേഷം രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ് എന്നിവയെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രസാദകര്‍ പിന്നോട്ട് പോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
നവംബര്‍ 10 ന് പുസ്തകം പുറത്തിറക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രസാധകര്‍ മാറുന്നതോടെ പ്രസിദ്ധീകരണം ഇനിയും വൈകുമെന്നാണ് കരുതുന്നത്.
Content Highlights: Sonia Gandhi’s memoir Belonging: A Journey of Love will reportedly not be published by Penguin India. HarperCollins is in talks to publish the book, which covers her life, marriage to Rajiv Gandhi and political journey