ജോലിസ്ഥലത്തെ സിഗററ്റിൻ്റെ പുക സഹിക്കാന്‍ കഴിയുന്നില്ല; വൈറലായി യുവതിയുടെ രാജിക്കത്ത്

ജാന്‍വി ചാവദ എന്ന യുവതിയാണ് ജോലി രാജിവെച്ചത്

ജോലിസ്ഥലത്തെ സിഗററ്റിൻ്റെ പുക സഹിക്കാന്‍ കഴിയുന്നില്ല; വൈറലായി യുവതിയുടെ രാജിക്കത്ത്
dot image

ന്യൂഡല്‍ഹി: ജോലി സ്ഥലത്തെ നിരന്തരമുള്ള സിഗററ്റിന്റെ പുക സഹിക്കാനാകാതെ ജോലി രാജിവെച്ച് യുവതി. ജാന്‍വി ചാവദ എന്ന യുവതിയാണ് ജോലി രാജിവെച്ചത്. 'ഞാന്‍ ജോലി രാജിവെക്കുകയാണ് എന്ന അടിക്കുറുപ്പോടെയാണ്' തന്റെ രാജിക്കത്തിൻ്റെ സ്‌ക്രീന്‍ഷോട്ട് യുവതി എക്‌സ് വഴി പങ്കുവെച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ പോസ്റ്റ് കണ്ടത് 5.6 ദശലക്ഷം ആള്‍ക്കാരാണ്.

സിഗററ്റിന്റെ ഗന്ധം തനിക്ക് ഒട്ടും സഹിക്കാന്‍ കഴിയുന്നില്ലെന്നും പരമാവധി പൊരുത്തപെട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതെന്നും ജാന്‍വി രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാന്ററി റൂമിലും ഡൈനിംഗ് ഏരിയയിലും ആളുകള്‍ പുകവലിക്കാറുണ്ടെന്നും ചിലര്‍ തന്റെ അടുത്തിരുന്നും പുകവലിക്കാറുണ്ടെന്നും ജാന്‍വി കത്തിൽ പറയുന്നുണ്ട്. എന്നാല്‍ താന്‍ ഇത് പ്രതിരേധിക്കാനായി മാസ്‌ക് ധരിച്ച് നോക്കിയെന്നും ഫലം കണ്ടില്ലെന്നും യുവതി പറഞ്ഞു.

ജാന്‍വിയുടെ പോസ്റ്റിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചത് ശരിയായ തീരുമാനമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രാജിവയ്ക്കുന്നതിന് മുന്‍പ് വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നില്ലേയെന്നും ചിലര്‍ ചോദിച്ചു.

ജോലിസ്ഥലങ്ങളില്‍ പുകവലി നിയന്ത്രിക്കുന്ന നയങ്ങളുടെ ആവശ്യകതയും പുകവലിക്കാത്ത ജീവനക്കാര്‍ക്ക് മറ്റുള്ളവരുടെ പുക ഏല്‍ക്കുന്നതിന്റെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. യുവതിയുടെ തീരുമാനത്തെ പിന്തുണച്ച ചിലര്‍, പുകവലിക്കാത്തവരും മറ്റുള്ളവരുടെ പുക ശ്വസിക്കുന്നതിലൂടെ 'പാസീവ് സ്‌മോക്കര്‍' ആകുന്നുവെന്നും ചൂണ്ടിക്കാട്ടി.

Content Highlight : Unable to tolerate cigarette smoke at the workplace, a young woman resigned from her job

dot image
To advertise here,contact us
dot image