കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനോട് മുത്തശ്ശിയുടെ പ്രതികാരം

തമിഴ്‌നാട്ടിലെ കരൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം

കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനോട് മുത്തശ്ശിയുടെ പ്രതികാരം
dot image

കരൂര്‍: കൊച്ചുമകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മുത്തശ്ശി. തമിഴ്‌നാട്ടിലെ കരൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മാണിക്കം എന്ന 31കാരനാണ് പരിക്കേറ്റത്. ഇയാളെ കുളിത്തലൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ അകന്ന ബന്ധുവാണ് യുവാവ്. ഗുണ്ടന്‍ഗല്‍പരായി സ്വദേശിയാണ് ഇയാൾ. കഴിഞ്ഞ ഞായറാഴ്ചയാണ് നാല് വയസുള്ള കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയെ കുളിത്തലൈയിലുള്ള മുത്തശ്ശിയുടെ വീട്ടിലാക്കാന്‍ മാതാവ് മാണിക്കത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ മാണിക്കം കുട്ടിയെ ബൈക്കിലിരുത്തി മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. എന്നാല്‍ മാണിക്കം കുട്ടിയെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ശേഷം മുത്തശ്ശിയുടെ വീടിന് സമീപം കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു. കുട്ടി അതിക്രമത്തെക്കുറിച്ച് മുത്തശ്ശിയോട് പറഞ്ഞു.

ഇതിന് പിന്നാലെ പ്രതിക്കായി മുത്തശ്ശി അന്വേഷണം നടത്തുകയും ഇയാള്‍ കുളിത്തലൈയില്‍ ഉണ്ടെന്ന് മനസിലാക്കുകയും ചെയ്തു. മുത്തശ്ശി വെട്ടുകത്തിയുമായി മാണിക്കമുള്ള സ്ഥലത്തേയ്ക്ക് എത്തി. കുളിത്തലൈക്ക് ടോള്‍ ഗേറ്റിസ് സമീപമുള്ള ചായക്കടയില്‍വെച്ച് മാണിക്കത്തെ മുത്തശ്ശി കാണുകയും പിന്നാലെ ഓടി റോഡിലൂടെ വലിച്ചിഴച്ച് പലതവണ വെട്ടുകയുമായിരുന്നു. അവിടെയുണ്ടായിരുന്നവരും മാണിക്കത്തെ മര്‍ദ്ദിച്ചു. പൊലീസ് എത്തിയാണ് പ്രതിയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിൻ്റെ തലയില്‍ അടക്കം പത്തോളം മുറിവുകളുണ്ട്.

സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെയോ കുട്ടിയുടെ മുത്തശ്ശിക്കെതിരെയോ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കുളിത്തലൈ ഡിഎസ്പി മണികണ്ഠൻ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂ എന്നും ഡിഎസ്പി വ്യക്തമാക്കി.

Content Highlights- A young man was accused of misbehave a girl, following which her grandmother responded against him. The incident has drawn attention due to the grandmother’s reaction to the alleged assault.

dot image
To advertise here,contact us
dot image