

ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി ബസുകള്‍ക്ക് ടിവികെ കൊടിയുടെ നിറം. ടിവികെ കൊടിയിലെ മഞ്ഞയും ചുവപ്പും നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
സ്‌കൂള്‍, കോളേജ് ബസുകള്‍ക്ക് സമാനമായ നിറം എംടിസി ബസുകള്‍ക്ക് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ടിവികെ ഫ്‌ളാഗിന് സമാനമായ നിറം നല്‍കിയതിനെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഭരണം മാറുമ്പോള്‍ ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും പൊതുവായ ഒരു നിറത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി.
അതേസമയം തിരുച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ നിന്നാണ് ബസുകള്‍ക്ക് ചായംപൂശുന്നതെന്നും ഇത്തരത്തില്‍ 300 ബസുകള്‍ ഉണ്ടെന്നും എംടിസി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഇതിനകം നിരവധി കളറുകളിലായി എംടിസി ബസുകള്‍ ഉണ്ടെന്നും ഇതും സര്‍ക്കാര്‍ അംഗീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Content Highlights: newly introduced Metropolitan Transport Corporation mini buses operating in city limits have drawn attention for featuring colours resembling the TVK party flag