

ന്യൂഡൽഹി: കോക്രോച്ച് ജനാത പാര്‍ട്ടിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) ജന്തര്‍മന്തറില്‍ നടത്തുന്ന പ്രതിഷേധത്തിന് പ്രകാശ് രാജ് പിന്തുണ പ്രഖ്യാപിച്ചു. മുന്‍ മന്ത്രി തോമസ് ഐസക്കും സിജെപിയുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളുടെ ഏറ്റവും മനോഹരമായ പ്രതിഷേധം ആണ് ഇതെന്നാണ് പ്രകാശ് രാജ് സിജെപിയുടെ പ്രതിഷേധത്തെ വിശേഷിപ്പിച്ചത്. സമരത്തില്‍ ഇന്ത്യയിലെ യുവാക്കളോട് ഒപ്പം നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സോനം വാങ്ങ് ചുക്കിനെ ദേശദ്രോഹിയെന്ന് വിളിച്ചതില്‍ വേദനയുണ്ടെന്നും അദേഹം പറഞ്ഞു. ക്രമക്കേടുകളില്‍ എന്ത്‌കൊണ്ടാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാത്തതെന്നും പ്രകാശ് രാജ് ചോദിച്ചു.
ജൂലൈ 20ന് പാര്‍ലമെന്റിലേക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് പ്രകാശ് രാജും തോമസ് ഐസക്കും വ്യക്തമാക്കി. സിജെപിയുടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി നിരാഹാര സമരം നടത്തുന്ന സോനം വാങ് ചുക്കിനെ സന്ദര്‍ശിക്കാന്‍ തിപുര പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരിയും എത്തിയിരുന്നു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂലൈ 20നാണ് പാർലമെന്റിലേക്ക് കോക്രോച്ച് ജനതാ പാർട്ടി മാർച്ച് നടത്തുന്നത്. ജൂൺ 28 മുതലാണ് സോനം വാങ്ചുക്കും ഒരു കൂട്ടം വിദ്യാർത്ഥികളും നിരാഹാര സമരം തുടങ്ങിയത്. നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്കിന്റെയും വിദ്യാർത്ഥികളുടേയും ആരോഗ്യനില വഷളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.
Content Highlights: Actor Prakash Raj and Thomas Isaac have announced their support for CJP. Their statements highlighted solidarity with the organisation and its activities, drawing attention in political and social circles.