

അമരാവതി: ആന്ധ്രാപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ ബോയപാളേം ഗ്രാമത്തിലാണ് സംഭവം. കൂട്ടിയിടിൽ ഇരുവാഹനങ്ങളിലും തീപിടിച്ചാണ് മൂന്ന് പേരും മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
എതിർ ദിശയിൽ നിന്നും വന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ബുധനാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിവന്ന ട്രക്കിൽ തീപിടിക്കുകയായിരുന്നു. ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന ട്രക്കിൽ പേപ്പറുകൾ വഹിച്ചിരുന്നത് അപകടത്തിൻ്റെ ആഘാതം കൂട്ടി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Three people were burnt to death after two trucks collided and caught fire in Andhra Pradesh's Boyapalem village on Wednesday morning. The impact ignited paper cargo in one of the vehicles, intensifying the blaze. Police have registered a case and started an investigation into the accident.