

ന്യൂഡല്‍ഹി: വില്‍പ്പനക്കാരനില്‍ നിന്ന് ഐസ്‌ക്രീം കയ്യെത്തിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മധ്യവയസ്‌കന് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. വീടിന്റെ ഒന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കന് റോഡിലൂടെ കടന്നുപോവുകയായിരുന്ന ഐസ്‌ക്രീം വില്‍പ്പനക്കാരനെ കണ്ടപ്പോള്‍ ഐസ്‌ക്രീം കഴിക്കണമെന്ന് തോന്നി. ഇതോടെ അയാളെ വിളിച്ചുനിര്‍ത്തി ഒരു കോണ്‍ ഐസ്‌ക്രീം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഐസ്‌ക്രീം വാങ്ങാന്‍ താഴേയ്ക്ക് ഇറങ്ങി വരുന്നതിന് പകരം ഇയാള്‍ അത് വീടിന് മുകളിലെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഐസ്‌ക്രീം വില്‍പ്പനക്കാരനും താഴേയ്ക്ക് ഇറങ്ങിവരാന്‍ ആവശ്യപ്പെടുന്നതിന് പകരം ഐസ്‌ക്രീം മുകളിലേക്ക് നീട്ടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ കൈ എത്താതെ വന്നതോടെ മധ്യവയസ്‌കന്‍ താഴേയ്ക്ക് ചായുകയും നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് വീഴുകയുമായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശബ്ദം കേട്ട് ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടുകയും പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാള്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
Content Highlights: A middle-aged man sustained injuries after accidentally falling from a balcony while trying to reach out and buy ice cream from a street vendor