NCERTയുടെ വിവാദ 'ജുഡീഷ്യറിയിലെ അഴിമതി': 3അക്കാദമിക് വിദഗ്ധരെ കരിപ്പട്ടികയിൽപ്പെടുത്തിയ നടപടി തിരുത്തി കോടതി

ഫെബ്രുവരി 26ലെ ഇടക്കാല ഉത്തരവിന്റെ എട്ടാം ഖണ്ഡികയിലും സുപ്രീം കോടതി മാറ്റം വരുത്തി

NCERTയുടെ വിവാദ 'ജുഡീഷ്യറിയിലെ അഴിമതി': 3അക്കാദമിക് വിദഗ്ധരെ കരിപ്പട്ടികയിൽപ്പെടുത്തിയ നടപടി തിരുത്തി കോടതി
dot image

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ വിവാദമായ 'ജുഡീഷ്യറിയിലെ അഴിമതി' പാഠഭാഗവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീം കോടതി. ഇതുപ്രകാരം മൂന്ന് അക്കാദമിക് വിദഗ്ധരെ കരിപ്പട്ടികയില്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി തിരുത്തി. ഫെബ്രുവരി 26ലെ ഇടക്കാല ഉത്തരവിന്റെ എട്ടാം ഖണ്ഡികയിലും സുപ്രീം കോടതി മാറ്റം വരുത്തി.

മൂന്ന് അക്കാദമിക് വിദഗ്ധരെ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ സ്വാധീനിക്കപ്പെടരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി, ജസ്റ്റിസ് വിപുല്‍ പാഞ്ചൊലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

എന്‍സിഇആര്‍ടി എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലാണ് വിവാദമായ പാഠഭാഗമുള്ളത്. ജുഡീഷ്യറിയിലെ അഴിമതി പൊതുജനവിശ്വാസത്തെ ബാധിക്കുമെന്ന കഴിഞ്ഞ വര്‍ഷം മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നടത്തിയ പ്രസ്താവന പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ഉചിതമല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.

സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് അന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പാഠഭാഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെ ഈ ഭാഗം നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Content Highlights: NCERT controversy Supreme Court Ban On 3 Academics

dot image
To advertise here,contact us
dot image