വിവാഹസംഘം സഞ്ചരിച്ച വാഹനത്തിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി; 12 പേര്‍ക്ക് ദാരുണാന്ത്യം

പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം

വിവാഹസംഘം സഞ്ചരിച്ച വാഹനത്തിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി; 12 പേര്‍ക്ക് ദാരുണാന്ത്യം
dot image

മുംബൈ: വിവാഹസംഘം സഞ്ചരിച്ച വാഹനത്തിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 12 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയിലായിരുന്നു സംഭവം. വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്കിലേക്ക് അമിത വേഗത്തിലെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ 25-ഓളം പേരെ കാസ ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Content Highlights: 12 people died in truck collides with another carrying wedding family group at mumbai

dot image
To advertise here,contact us
dot image