നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ സ്വന്തം ഭാര്യയും മക്കളും പങ്കെടുത്തോ? വിജയ്‌ക്കെതിരെ DMK MLA

നാലോ ആറോ മാസത്തിനുള്ളില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുമെന്നും രാധാകൃഷ്ണന്‍ പ്രവചിച്ചിട്ടുണ്ട്

നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ സ്വന്തം ഭാര്യയും മക്കളും പങ്കെടുത്തോ? വിജയ്‌ക്കെതിരെ DMK MLA
dot image

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കടന്നാക്രമിച്ച് മുതിര്‍ന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ അനിത രാധാകൃഷ്ണന്‍. സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിജയ്‌യുടെ ഭാര്യയും മക്കളും വിട്ടുനിന്നത് ചൂണ്ടിക്കാണിച്ചായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. തിരുച്ചെന്തൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു എംഎല്‍എ.

'നിങ്ങള്‍(വിജയ്) സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞു, പക്ഷേ ആദ്യം നിങ്ങളുടെ ഭാര്യയ്ക്കും മക്കള്‍ക്കും മറുപടി നല്‍കു. നിങ്ങള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, നിങ്ങളുടെ ഭാര്യയും മക്കളും പങ്കെടുത്തിരുന്നോ? എന്നായിരുന്നു ഡിഎംകെ എംഎല്‍എഅനിത രാധാകൃഷ്ണൻ്റെ ചോദ്യം.



വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ആറു മാസത്തില്‍ കൂടുതല്‍ അധികാരത്തില്‍ തുടരില്ലെന്നും നാലോ ആറോ മാസത്തിനുള്ളില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുമെന്നും രാധാകൃഷ്ണന്‍ പ്രവചിച്ചിട്ടുണ്ട്. വിജയ് ഒഴിഞ്ഞ ത്രിച്ചി ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും സ്റ്റാലിന്‍ ജനവിധി തേടണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അതിനിടയില്‍ സ്റ്റാലിന് അപ്രതീക്ഷിത പരാജയം സമ്മാനിച്ച കൊളത്തൂരിലെ വോട്ടര്‍മാരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ടിവികെയുടെ വി എസ് ബാബുവിനോടാണ് സ്റ്റാലിന്‍ തോറ്റത്. 2011 മുതല്‍ സ്റ്റാലിന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായിരുന്നു കൊളത്തൂര്‍.

ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടിയാണ് വിജയ് നയിച്ച ടിവികെ നിയമസഭയിലെത്തിയത്. ചെന്നൈയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും സി എ ചന്ദ്രശേഖറും അടുത്ത സുഹൃത്തുക്കളും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീതയുടെയും രണ്ടു മക്കളുടെ അഭാവം ശ്രദ്ധ നേടുകയും ചെയ്തു. അതേസമയം നടി തൃഷ ചടങ്ങില്‍ എത്തിയത് ചര്‍ച്ചാവിഷയമായി.

27വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന കേസ് ഫയൽ ചെയ്തത്. വിവാഹേതര ബന്ധവും മാനസിക പിരിമുറുക്കവുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. എന്നാല്‍ 2021ലാണ് വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് മനസിലായതെന്നും അന്ന് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും സംഗീത ആരോപിച്ചിരുന്നു.

Content Highlights: A DMK MLA targeted actor and politician Vijay with remarks questioning whether his wife and children attended his imagined chief minister swearing in ceremony

dot image
To advertise here,contact us
dot image