വെളളം കോരുന്നതിനിടെ 100 അടി താഴ്ച്ചയുളള കിണറ്റില്‍ വീണ് യുവാവ്; രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വര്‍ക്കല അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് യുവാവിനെ പുറത്തെടുത്തത്

വെളളം കോരുന്നതിനിടെ 100 അടി താഴ്ച്ചയുളള കിണറ്റില്‍ വീണ് യുവാവ്; രക്ഷിച്ച് ഫയര്‍ഫോഴ്‌സ്
dot image

തിരുവനന്തപുരം: വര്‍ക്കലയില്‍ നൂറ് അടി താഴ്ച്ചയുളള കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. വര്‍ക്കല പുന്നമൂട് ശ്രീകൃഷ്ണം വീട്ടില്‍ ഉണ്ണി(22) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. വെളളം കോരുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. വര്‍ക്കല അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് യുവാവിനെ പുറത്തെടുത്തത്. ഉണ്ണിയെ ഉടന്‍ തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളില്ല.

Content Highlights: A young man who fell into a 100-foot deep well in Varkala was rescued

dot image
To advertise here,contact us
dot image