

ഡല്‍ഹി: ഭാര്യയോട് മൃഗത്തെ പോലെ പെരുമാറരുതെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രീം കോടതി. ഭാര്യയ്ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിക്കവേയായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് പി ബി വരാലേ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.
മദ്യലഹരിയില്‍ പ്രതി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് അഭിഭാഷകര്‍ പഞ്ഞു. ഇയാള്‍ ഭാര്യയെ നിലത്തേക്ക് വലിച്ചെറിയുകയും തല ഇഷ്ടികയില്‍ ഇടിക്കുകയും ചെയ്തതായി അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. മാത്രവുമല്ല പരിക്കേറ്റ് കിടന്ന ഭാര്യയെ ഇയാള്‍ വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി അഭിഭാഷകര്‍ പറഞ്ഞു. ഇയാള്‍ മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ട്.
പിന്നാലെ എന്തിനാണ് ഭാര്യയെ ഉപദ്രവിക്കുന്നതെന്ന് പ്രതിയോട് ചോദിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍ സാധാരണഗതിയില്‍ ജാമ്യം തേടാന്‍ ആവശ്യപ്പെടുകയായിരുന്നു. 'നിങ്ങള്‍ക്ക് മൂന്ന് ഭാര്യമാര്‍ ഉണ്ട്. ഇവരെ നിങ്ങള്‍ നിരന്തരം ഉപദ്രവിച്ചാല്‍ ബാക്കിയുള്ള സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോകും', ജസ്റ്റിസ് കുമാര്‍ പറഞ്ഞു.
Content Highlights: Supreme Court Denies Bail In Domestic Violence Case and says cant treat wife as Animal