

അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച സർപ്രൈസ് 'അപ്രിസിയേഷൻ നറുക്കെടുപ്പിൽ' പ്രവാസികൾക്ക് വൻ നേട്ടം. ടിക്കറ്റെടുക്കാൻ അധികമായി പണമടയ്ക്കുകയോ പുതിയ ടിക്കറ്റുകൾ വാങ്ങുകയോ ചെയ്യാതെ തന്നെ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള 50 പേർക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിച്ചിരിക്കുകയാണ്. ഓരോ വിജയിക്കും ഏകദേശം 2.25 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഇതോടെ അപ്രതീക്ഷിത സമ്മാനമായി ലഭിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോടുള്ള നന്ദിസൂചകമായിട്ടായിരുന്നു ഈ പ്രത്യേക നറുക്കെടുപ്പ് സംഘടിപ്പിച്ചത്.
2025 ജനുവരി 1 മുതൽ 2026 ഏപ്രിൽ 30 വരെ ടിക്കറ്റെടുത്ത മുഴുവൻ ഉപഭോക്താക്കളെയും ഉൾപ്പെടുത്തിയാണ് ഈ പ്രത്യേക ഇ-നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് സംഘടിപ്പിച്ചത്. പ്രയാസകരമായ സാഹചര്യങ്ങളിലും ബിഗ് ടിക്കറ്റിനെ വിശ്വസിച്ചതിനാണ് ഇത്തരമൊരു വേറിട്ട നീക്കം. ഭാഗ്യശാലികളുടെ പട്ടികയിൽ പ്രധാനിയായ ഒരാളാണ് പിയൂഷ് ലൂങ്കർ. കഴിഞ്ഞ 21 വർഷമായി ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയാണദ്ദേഹം.
കഴിഞ്ഞ രണ്ട് വർഷമായി പിയൂഷ് മുടങ്ങാതെ ടിക്കറ്റെടുക്കാറുണ്ട്. അപ്രതീക്ഷിതമായാണ് പിയൂഷിന് ബിഗ് ടിക്കറ്റിന്റെ ഈ സമ്മാനമെത്തിയത്. പിയൂഷിനെ കൂടാതെ നിരവധി മലയാളികളും മറ്റ് ഇന്ത്യക്കാരും ബിഗ് ടിക്കറ്റ് ഭാഗ്യം സ്വന്തമാക്കി.
അപ്രതീക്ഷിതമായി ലഭിച്ച സമ്മാനങ്ങളുടെ സന്തോഷത്തിലാണ് വിജയികളെങ്കിലും പ്രവാസ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് മേയ് മാസത്തിലെ വരാനിരിക്കുന്ന വമ്പൻ നറുക്കെടുപ്പിലേക്കാണ്. ഇത്തവണത്തെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 20 ദശലക്ഷം ദിർഹമാണ് (ഏകദേശം 45 കോടി ഇന്ത്യൻ രൂപ).
Content Highlights: The latest Big Ticket surprise draw has brought joy to several expatriates, with many winners receiving massive cash prizes and exciting rewards in the popular Gulf raffle event.