AIADMKയിൽ വിമത നീക്കം, വിശ്വാസ വോട്ടെടുപ്പിൽ TVKയെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട്; BJP സഖ്യം വിടാനും സാധ്യത

എൻഡിഎ സംഖ്യത്തിന് പുറത്ത് വന്ന് ടിവികെയെ പിന്തുണയ്ക്കാനാണ് എഐഎഡിഎംകെയിലെ വിമത ഗ്രൂപ്പിൻ്റെ തീരുമാനം

AIADMKയിൽ വിമത നീക്കം, വിശ്വാസ വോട്ടെടുപ്പിൽ TVKയെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട്; BJP സഖ്യം വിടാനും സാധ്യത
dot image

ചെന്നൈ: എഐഎഡിഎംകെയിലെ പിളർപ്പിന് പിന്നാലെ ഒരു വിഭാഗം എംഎൽഎമാർ ടിവികെക്കൊപ്പം കൈകോര്‍ക്കുമെന്ന് റിപ്പോർട്ട്. പാർട്ടി സെക്രട്ടറി എടപ്പാടി പളനി സ്വാമിയുമായി ഇടഞ്ഞ് നിൽക്കുന്ന 30 എംഎൽഎമാർ ടിവികെ പക്ഷത്തേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സി വി ഷൺമുഖത്തിൻ്റെയും എസ് പി വേലുമണിയുടെയും നേതൃത്വത്തിലാണ് പാർട്ടിക്കുള്ളിലെ ഈ വിമത നീക്കം.

108 സീറ്റുകൾ നേടിയ ടിവികെയെ ആദ്യഘട്ടത്തിൽ തന്നെ എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ പിന്തുണച്ചിരുന്നു. എന്നാൽ എൻഡിഎയുടെ സഖ്യ കക്ഷിയായ എഐഎഡിഎംകെയുടെ പിന്തുണയിൽ ടിവികെ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ എൻഡിഎ സഖ്യത്തിന് പുറത്ത് വന്ന് ടിവികെയെ പിന്തുണയ്ക്കാനാണ് എഐഎഡിഎംകെയിലെ വിമത ഗ്രൂപ്പിൻ്റെ തീരുമാനം. പാർട്ടി നേതൃസ്ഥാനത്ത് നിന്ന് എടപ്പാടി പളനിസ്വാമി നീക്കണമെന്നും വിമതർ ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് വേലുമണി പക്ഷം പ്രോടേം സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. തുടർച്ചയായ തോൽവി ഏറ്റുവാങ്ങുന്നത് ചൂണ്ടികാട്ടിയാണ് നിരവധി എംഎൽഎമാരും മുൻമന്ത്രിമാരും രംഗത്തെത്തിയത്. പാർട്ടി നേതൃത്വത്തെ ഇനി അംഗീകരിക്കാൻ ആവില്ലെന്നാണ് ഇവർ പറയുന്നത്.

47 എംഎൽഎമാരാണ് എഐഎഡിഎംകെയ്ക്ക് ഉള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയത്ത് രണ്ട് സംഘങ്ങളായാണ് എംഎൽഎമാർ എത്തിയത്. ഇതിൽ 11 എംഎൽഎമാർ എടപ്പാടി പളനി സ്വാമിക്കൊപ്പവും 36 പേർ ഷൺമുഖത്തിനൊപ്പവുമായിരുന്നു എത്തിയത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്‌ത ദിവസം തന്നെ വിമത യോഗവും സി വി ഷൺമുഖൻ്റെ നേതൃത്വത്തിൽ നടന്നിരുന്നു. എടപ്പാടി പളനിസ്വാമി ഇതേ സമയത്ത് മറ്റൊരു യോഗം വിളിച്ചു ചേർത്തിരുന്നുവെങ്കിലും എംഎൽഎമാരിൽ ഭൂരിഭാഗം പേരും ഷൺമുഖൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിയുടെ ടിവികെയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ടും വിമത യോഗ ചർച്ചകൾ നടന്നതായുള്ള റിപ്പോർട്ടും ഉണ്ടായിരുന്നു.

Content Highlights: Following the split in AIADMK, a section of MLAs will join TVK

dot image
To advertise here,contact us
dot image