

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ തോറ്റു. കൊളത്തൂര്‍ മണ്ഡലത്തില്‍ സ്റ്റാലിന് എതിരെ മത്സരിച്ച ടിവികെ സ്ഥാനാര്‍ത്ഥി വി എസ് ബാബു 8795 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നിപ്പോരാട്ടത്തിനിറങ്ങിയ ടിവികെ വിജയക്കൊടി പാറിക്കുകയായിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ലീഡ് ചെയ്ത ടിവികെ നൂറിലേറെ സീറ്റുകളുമായാണ് മുന്നേറുന്നത്.
അതേസമയം ഭരണകക്ഷിയായ ഡിഎംകെയുടെ സ്ഥാനം തുടക്കം മുതൽ മൂന്നാം സ്ഥാനത്തായിരുന്നു. 110 സീറ്റുകളുമായി നിലവില്‍ ടിവികെയാണ് മുന്നിൽ. അന്തിമ ഫലത്തിൽ വ്യത്യാസമുണ്ടാകാം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു വിജയ്‌യുടെ തേരോട്ടം. നിലവില്‍ ഡിഎംകെക്ക് 61 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എഡിഎംകെക്ക് 44 സീറ്റുകളും പിഎംകെക്കും കോണ്‍ഗ്രസിനും അഞ്ച് സീറ്റുകള്‍ വീതവുമാണ് നേടാനായത്. അതേസമയം ബിജെപി തമിഴ്‌നാട്ടില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. മുസ്‌ലീം ലീഗിന് രണ്ട് സീറ്റും ലഭിച്ചിട്ടുണ്ട്.
Content Highlights: DMK leader and Chief Minister MK Stalin loses in Tamil Nadu