അബുദാബി ബി​ഗ് ടിക്കറ്റ്; മെയ് മാസത്തിലെ ​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി

ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമായെന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയെന്നാണ് അബ്ദുൾ റഷീദ് പറയുന്നത്

അബുദാബി ബി​ഗ് ടിക്കറ്റ്; മെയ് മാസത്തിലെ ​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി
dot image

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 മില്യൺ (2.5 കോടി രൂപ) ദിർഹത്തിന്റെ ​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശി അബ്ദുൾ റഷീദ് അബ്ദുവിനാണ് ഈ ഭാഗ്യം കൈവന്നത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് അബ്ദുൾ റഷീദ്. നാല് വർഷമായി അബ്ദുൾ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുമുണ്ട്.

ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമായെന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയെന്നാണ് അബ്ദുൾ റഷീദ് പറയുന്നത്. ബി​ഗ് ടിക്കറ്റ് അധികൃതരോട് "നിങ്ങൾ തമാശ പറയുകയല്ലല്ലോ? എത്ര ദശലക്ഷം?" തുടങ്ങിയ ചോദ്യങ്ങളും റഷീദ് ഉന്നയിച്ചു. തുടർന്ന് അവതാരകർക്ക് നന്ദി പറഞ്ഞ അദ്ദേഹം, ഈ സമ്മാനത്തുക തനിക്കൊപ്പം ടിക്കറ്റെടുത്ത 20 സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും അറിയിച്ചു.

​ഗ്രാന്റ് പ്രൈസ് കൂടാതെ അഞ്ച് പേർക്ക് ഒരു മില്യൺ ദിർഹവും സമ്മാനമായി ലഭിച്ചു. ഇവരെല്ലാം ഇന്ത്യൻ പ്രവാസികളാണെന്നതാണ് മറ്റൊരു പ്രത്യേകത.

Content Highlights: An Indian expatriate has won the grand prize in the Abu Dhabi Big Ticket draw for May. The win marks a life-changing moment, drawing attention from the expat community.

dot image
To advertise here,contact us
dot image