വീണ്ടും തോറ്റ് പഞ്ചാബ്; ഗുജറാത്ത് ടൈറ്റന്‍സിന് വിജയക്കുതിപ്പ്, ജയം നാലുവിക്കറ്റിന്

ജേസണ്‍ ഹോള്‍ഡറിന് നാലുവിക്കറ്റ്, സായ് സുദര്‍ശന് അര്‍ധ സെഞ്ചുറി (57)

വീണ്ടും തോറ്റ് പഞ്ചാബ്; ഗുജറാത്ത് ടൈറ്റന്‍സിന് വിജയക്കുതിപ്പ്, ജയം നാലുവിക്കറ്റിന്
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയക്കുതിപ്പ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച ഗുജറാത്ത് പ്ലേഓഫ് സാധ്യത സജീവമാക്കി. പത്തുകളിയില്‍ 12 പോയിന്റാണ് ഗുജറാത്തിനുള്ളത്. പഞ്ചാബ് കിങ്‌സിനെ നാലുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. സായ് സുദര്‍ശന്റെ ബാറ്റിങ് മികവും (57) ജേസണ്‍ ഹോള്‍ഡറിന്റെ ബൗളിങ് പ്രകടനവുമാണ് ടീമിനെ തുണച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി 41 പന്തിലാണ് സായ് സുദര്‍ശന്‍ 57 റണ്‍സെടുത്തത്. വാഷിങ്ടണ്‍ സുന്ദര്‍ 40 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ശുഭ്മാന്‍ ഗില്‍ അഞ്ചുറണ്‍സെടുത്ത് നിരാശപ്പെടുത്തി. ജോസ് ബട്‌ലര്‍ 25 റണ്‍സെടുത്തു. നിഷാന്ച് സിന്ധു (15), രാഹുല്‍ തെവാട്ടിയ (രണ്ട്), ജേസണ്‍ ഹോള്‍ഡര്‍ (അഞ്ച്) പുറത്തായി. അര്‍ഷാദ് ഖാന്‍ പുറത്താകാതെ എട്ടുറണ്‍സെടുത്തു.


നേരത്തെ ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്‌സ് ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മുന്‍നിര ബാറ്റര്‍മാരെല്ലാം അതിവേഗം മടങ്ങിയ മത്സരത്തില്‍ പഞ്ചാബിനുവേണ്ടി സൂര്യന്‍ഷ് ഷെഡ്‌ഗെയാണ് പൊരുതി ഭേദപ്പെട്ട സ്‌കോറിലെത്താനിടയാക്കിയത്. 29 പന്തില്‍ 57 റണ്‍സെടിത്താണ് താരം മടങ്ങിയത്. മാര്‍ക്കസ് സ്റ്റോയിനിസും 40 റണ്‍സെടുത്തു. മാര്‍ക്കോ യാന്‍സനും 20 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

പ്രിയാന്‍ഷ് ആര്യ (രണ്ട്), പ്രഭ്‌സിമ്രാന്‍ സിങ് (12), കൂപ്പര്‍ കനോലി (പൂജ്യം), ശ്രേയസ് അയ്യര്‍ (19), നേഹല്‍ വധേര (പൂജ്യം), സേവിയന്‍ ബാര്‍റ്റ്‌ലെറ്റ് (പൂജ്യം) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വിജയകുമാര്‍ വൈശാഖ് (ഒന്ന്), അര്‍ഷ്ദീപ് സിങ് (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലുവിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് താരം നാലുവിക്കറ്റെടുത്തത്. മുഹമ്മദ് സിറാജ്, കഗിസോ റബാഡ എന്നിവര്‍ രണ്ടുവിക്കറ്റ് നേടി. റാഷിദ് ഖാന്‍ ഒരു വിക്കറ്റെടുത്തു.

content highlights: Punjab loses again; Winning streak continues for Gujarat Titans, victory by four wickets

dot image
To advertise here,contact us
dot image