

രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളില്‍ ആര് ഭരിക്കുമെന്ന് ഇന്നറിയാം. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ ഇനി ആര് ഭരിക്കുമെന്ന് അല്‍പ്പസമയത്തിനകം അറിയാം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്‌കോണ മത്സരത്തിനാണ് ബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. നാലാമതും ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ചാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ജനവിധി തേടിയത്. ബംഗാളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴയ പ്രതാപം തിരിച്ചു പിടിക്കാനായി ഇത്തവണ ഇടതുപക്ഷം ബംഗാളില്‍ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് സഖ്യം ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ഇറങ്ങുന്ന തമിഴ്‌നാട്ടില്‍ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. എഐഎഡിഎംകെ-ബിജെപി സഖ്യവും വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയും ഡിഎംകെയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആകെയുള്ള 234 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഏപ്രില്‍ 23ന് ഒരൊറ്റ ഘട്ടമായിട്ടാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നത്. 4654 സ്ഥാനാര്‍ത്ഥികളാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടിയത്. 85.10 ശതമാനമായിരുന്നു തമിഴ്‌നാട്ടിലെ പോളിംഗ് നിരക്ക്.
ഭരണം നിലനിര്‍ത്താനുള്ള പോരാട്ടമാണ് പതുച്ചേരിയില്‍ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നടത്തുന്നത്. ബിജെപിയും എഐഎഡിഎംകെയും എല്‍ജെകെയുമാണ് ഇവിടെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ മറ്റ് കക്ഷികള്‍. ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് 16, ബിജെപി 11, രണ്ട് സീറ്റ് വീതം എഐഎഡിഎംകെ, എല്‍ജെകെ എന്നിങ്ങനെയാണ് എന്‍ഡിഎ സഖ്യകക്ഷികള്‍ മത്സരിച്ചത്. ഇത്തവണ അധികാരം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് സഖ്യം മത്സരിച്ചത്. ഏപ്രില്‍ 9ന് ഒറ്റഘട്ടമായിട്ടായിരുന്നു പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് നടന്നത്. 89.85 ശതമാനമായിരുന്നു പുതുച്ചേരിയിലെ പോളിംഗ്.
ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം അസമില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അസം സോന്‍മിലിറ്റോ മോര്‍ച്ചയാണ് ഇവിടെ ബിജെപി സഖ്യത്തിന്റെ മുഖ്യ എതിരാളികള്‍. കോണ്‍ഗ്രസ്, സിപിഐഎം റായിജോര്‍ ദള്‍, അസം ജാതീയ പരിഷത്ത്, സിപിഐ(എംഎല്‍) ലിബറേഷന്‍, ഓള്‍പാര്‍ട്ടി ഹില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് എന്നിവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അസം സോന്‍മിലിറ്റോ മോര്‍ച്ചയിലെ സഖ്യകക്ഷികള്‍. ആകെയുള്ള 126 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് എപ്രില്‍ 9ന് ഒറ്റ ഘട്ടമായിട്ടായിരുന്നു അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. 722 സ്ഥാനാര്‍ത്ഥികളാണ് അസം നിയമസഭയിലേയ്ക്ക് ജനവിധി തേടിയത്. 85.96 ആയിരുന്നു അസമിലെ പോളിംഗ് ശതമാനം.
വിജയ്‌യെ ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധി
തമിഴ്‌നാട്ടില്‍ തേരോട്ടം നടത്തിയ ടിവികെയെ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ടിവികെ അധ്യക്ഷന്‍ വിജയ്‌യെ രാഹുല്‍ ഫോണില്‍ വിളിച്ചു. മികച്ച പ്രകടനത്തിന് ടിവികെയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. കോണ്‍ഗ്രസ്-ടിവികെ സഖ്യ ചര്‍ച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫോണ്‍ സംഭാഷണം. മമത ബാനര്‍ജിയെയും എം കെ സ്റ്റാലിനെയും രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടു.
ചൊങ്കൊടി പാറും
തമിഴ്‌നാട്ടില്‍ രണ്ട് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം. കീഴ്‌വെലൂരില്‍ നിന്ന് മത്സരിച്ച ഡി ലതയും പത്മനാഭപുരത്ത് നിന്ന് മത്സരിച്ച ചെല്ലസ്വാമി ആറുമാണ് വിജയിച്ചത്. തിരുത്തുറൈപൂണ്ടിയിൽ നിന്ന് മത്സരിച്ച സിപിഐ സ്ഥാനാർത്ഥി കെ മാരിമുത്തുവും വിജയിച്ചു.
നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി
യുഡിഎഫ് വിജയത്തില്‍ നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്ക് നന്ദി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഠിനാധ്വാനം നടത്തിയ യുഡിഎഫിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച കാഴ്ചപ്പാടുള്ള യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് ലഭിച്ചു. തന്റെ കേരള കുടുംബത്തെ ഉടന്‍ കാണാന്‍ ആഗ്രഹിക്കുന്നു, കേരളത്തിന് കഴിവുണ്ട്, പ്രതിഭയുണ്ട്. ഇത് കൃത്യമായി ഉപയോഗിക്കാന്‍ കാഴ്ചപ്പാടുള്ള ഒരു യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'വിജയ്‌യെ പിന്തുണയ്ക്കണം'
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെയെ പിന്തുണയ്ക്കണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഹൈക്കമാന്‍ഡിന് കത്തയച്ചു.
പശ്ചിമബംഗാൾ
TMC - 96
BJP - 191
CPIM + 1
OTH - 5
തമിഴ്നാട്
DMK + - 62
AIDMK + -59
TVK - 107
OTH - ൦
BJP - 99
CONG - 21
OTH - 06
TVK - 01
NDA - 22
CONG + 06
OTH -0
പശ്ചിമ ബംഗാളിലെ വിജയത്തിന് പിന്നാലെ ഇന്ത്യ മുന്നണിയെ പരിഹസിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. തെരഞ്ഞെടുപ്പ് ഫലം ഇന്ത്യ മുന്നണിയുടെ യഥാര്‍ത്ഥ മുഖം പുറത്തെത്തിച്ചെന്ന് സ്മൃതി പറഞ്ഞു. കൃത്യമായ പ്രത്യയശാസ്ത്രമില്ലാതെ ചിതറിക്കിടക്കുന്ന സഖ്യമാണിതെന്നും സഖ്യത്തെ ഐക്യപ്പെടുത്തുന്നതിന് രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
വോട്ടെണ്ണല്‍ പ്രക്രിയയില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ പാര്‍ട്ടിയുടെ കൗണ്ടിങ് ഏജന്റുമാര്‍ കൗണ്ടിങ്ങ് കേന്ദ്രങ്ങള്‍ വിട്ടുപോകരുതെന്ന് മമത ബാനര്‍ജി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. പ്രതീക്ഷ കൈവിടരുതെന്നും സൂര്യന്‍ അസ് തമിക്കുമ്പോള്‍ നമ്മള്‍ ജയിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.
#WATCH | Tamil Nadu Elections 2026 | Chennai: Family of TVK chief and actor Vijay celebrates with a song, as the party continues its lead in the state.
— ANI (@ANI) May 4, 2026
It is currently leading in 110 of the total 234 seats in the state. pic.twitter.com/OPeJ21l189
TMC - 91
BJP - 185
CPIM + 1
OTH - 4
DMK + - 54
AIDMK + -64
TVK - 107
OTH - ൦
BJP - 98
CONG - 24
OTH - 04
TVK - 01
NDA - 22
CONG + 06
OTH -0
മമത ബാനര്‍ജിയുടെ വസതിക്ക് മുന്നില്‍ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവര്‍ത്തകര്‍
#WATCH | West Bengal Elections 2026 | BJP workers raise slogans of 'Jai Shree Ram' outside the residence of West Bengal CM Mamata Banerjee in Kolkata. pic.twitter.com/mkJmm12dVm
— ANI (@ANI) May 4, 2026
ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിന്‍ മുന്നില്‍
മാഹിയില്‍ ഇടത് സ്വതന്ത്രന്‍ അഡ്വ. ടി അശോക് കുമാർ മുന്നില്‍
പശ്ചിമബംഗാളിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട അതിജീവിതയുടെ അമ്മ മുന്നില്‍. പനിഹടി മണ്ഡലത്തിലാണ് ബിജെപി ടിക്കറ്റില്‍ രത്‌ന ദേബ്‌നാഥ് മത്സരിച്ചത്.
തമിഴ്നാട്ടില്‍ ഭരണം പിടിക്കാന്‍ ടിവികെയുമായി ചേരില്ലെന്ന് എഐഎഡിഎംകെ. ടിവികെ സഖ്യം വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കുമെന്ന് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് സി പൊന്നൈയന്‍ പറഞ്ഞു. 'ടിവികെ നഗരങ്ങളില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നു. ഞങ്ങള്‍ ഗ്രാമപ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ആ പ്രദേശങ്ങളില്‍ വോട്ടെണ്ണി തീരുമ്പോള്‍ ഞങ്ങള്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കും. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകും', അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് മധുരം വിതരണം ചെയ്ത് ടിവികെ പ്രവര്‍ത്തകര്‍. നിലവില്‍ 100ലധികം സീറ്റുകളില്‍ ടിവികെ മുന്നിലാണ്
#WATCH | Tamil Nadu Elections 2026 | TVK workers distribute sweets outside the party HQ in Chennai, as the party continues its lead in the state and is poised to emerge as the single-largest party.
— ANI (@ANI) May 4, 2026
It is currently leading in 108 seats of the total 234 in the state. pic.twitter.com/SQjeURyl6z
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭബാനിപുരില്‍ മധുരം വിതരണം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍
TMC - 102
BJP - 181
CPIM + 2
OTH - 1
DMK + - 54
AIDMK + -74
TVK - 106
OTH - ൦
BJP - 95
CONG - 29
OTH - 02
പുതുച്ചേരി
TVK - 01
NDA - 22
CONG + 06
OTH -0
പശ്ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബങ്കുര സര്‍വകലാശാലയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലാണ് സംഘര്‍ഷം. കേന്ദ്ര സേന ലാത്തിച്ചാര്‍ജ് നടത്തി
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവും ഭബാനിപുര്‍, നന്ദിഗ്രാം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി. ഭബാനിപുരില്‍ തനിക്ക് വോട്ട് ചെയ്ത ഹിന്ദുക്കള്‍ക്കും സനാതനികള്‍ക്കും നന്ദി പറയുന്നുവെന്ന് സുവേന്ദു അധികാരി പറഞ്ഞു. 'ഭബാനിപുരില്‍ ആദ്യ റൗണ്ട് മുസ്‌ലിം പ്രദേശമാണ്. അവിടെ എനിക്ക് ഏകദേശം 2000 വോട്ടുകളുടെ കുറവുണ്ട്. രണ്ടാം റൗണ്ട് ഹിന്ദു പ്രദേശമാണ്. അവിടെ 2000 വോട്ടുകള്‍ക്ക് മുന്നിലാണ്. അവിടെ മമത ബാനര്‍ജി പിന്നിലാണ്. എനിക്ക് വോട്ട് ചെയ്ത ഹിന്ദുക്കള്‍ക്കും സനാതനികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഭബാനിപുരില്‍ മമത ബാനര്‍ജി തോല്‍ക്കും', സുവേന്ദു അധികാരി പറഞ്ഞു.
TMC - 116
BJP - 163
CPIM + 1
OTH - 02
DMK + - 49
AIDMK + -80
TVK - 105
OTH - ൦
BJP - 95
CONG - 29
OTH - 02
TVK - 01
NDA - 22
CONG + 06
OTH -0
പെരമ്പൂര്‍, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ ടിവികെ നേതാവ് വിജയ് മുന്നിൽ
TMC - 115
BJP - 157
CPIM + 1
OTH - 04
DMK + - 50
AIDMK + - 74
TVK - 106
OTH - 0
BJP - 95
CONG - 29
OTH - 02
പുതുച്ചേരി
TVK - 01
NDA - 22
CONG + 06
OTH -0
തമിഴ്നാട്ടില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം ബഹുദൂരം മുന്നില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം ടിവികെ നിലവില്‍ 85 സീറ്റുകളില്‍ മുന്നിലാണ്. എഐഡിഎംകെ 61 സീറ്റുകളിലും ഡിഎംകെ 35 സീറ്റുകളിലുമാണ് മുന്നില്‍.
ബോഡിനായ്ക്കന്നൂരിൽ ഒ പനീർസെൽവം പിന്നിൽ
പിന്നില്‍ബോഡിനായ്ക്കന്നൂര്‍
കൊളത്തൂര്‍ മണ്ഡലത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്നിൽ
ഭബാനിപുരിൽ മുന്നിൽ കയറി മുഖ്യമന്ത്രി മമത ബാനർജി
TMC - 99
BJP - 142
CPIM + 1
OTH - 03
DMK + - 52
AIDMK + - 65
TVK - 100
OTH - 0
BJP - 83
CONG - 27
OTH - 02
TVK - 01
NDA - 22
CONG + 06
OTH - 0
തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ 1,649 വോട്ടുകൾക്ക് ടിവികെ നേതാവ് വിജയ് മുന്നിൽ.
TMC - 110
BJP - 120
CPIM + -00
OTH - 03
DMK + - 51
AIDMK + - 44
TVK - 74
OTH - 0
BJP - 69
CONG - 19
OTH - 00
TVK - 01
NDA - 22
CONG + 06
OTH - 00
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ജലുക്ബാരി മണ്ഡലത്തിൽ മുന്നിൽ
ഭബാനിപുരിൽ ബിജെപിയുടെ സുവേന്ദു അധികാരി മുന്നില്‍
ഭബാനിപുരിൽ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്നില്‍
തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തോല്‍ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. കൃഷ്ണഗിരി സ്വദേശി മഹേന്ദ്രനാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഇയാള്‍ വര്‍ഷങ്ങളായി വിജയ് ആരാധകനാണ്. കൃഷ്ണഗിരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മഹേന്ദ്രന്‍. എക്‌സിറ്റ് പോളിലെ ഡിഎംകെ മുന്നേറ്റത്തില്‍ മഹേന്ദ്രന്‍ വളരെയേറെ ദു:ഖിതനായിരുന്നുവെന്നും വിവരമുണ്ട്.
പശ്ചിമബംഗാളിൽ വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ടിഎംസി 110 സീറ്റിൽ മുന്നേറുമ്പോൾ ബിജെപി 120 സീറ്റിൽ മുന്നിലാണ്.
എടപ്പാടി മണ്ഡലത്തിൽ എടപ്പാടി പളനിസ്വാമി മുന്നിൽ
ചെപ്പോക്ക് മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിൻ പിന്നിൽ
കൊളത്തൂർ മണ്ഡലത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുന്നിൽ
TMC - 105
BJP - 110
CPIM + -00
OTH - 03
DMK + - 80
AIDMK + - 30
TVK - 12
OTH - 1
BJP - 6
CONG - 09
OTH - 00
TVK - 00
NDA - 22
CONG + 06
OTH - 00
ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ(തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് നല്‍കുന്ന പ്രത്യക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്.
ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ(തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് നല്‍കുന്ന പ്രത്യക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്.
ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ(തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് നല്‍കുന്ന പ്രത്യക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്.
ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ(തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് നല്‍കുന്ന പ്രത്യക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്.
ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ(തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് നല്‍കുന്ന പ്രത്യക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്.
TMC - 69
BJP - 70
CPIM + -00
OTH - 2
DMK + - 38
AIDMK + - 13
TVK - 03
OTH - 00
BJP - 55
CONG - 09
OTH - 00
TVK - 00
NDA - 13
CONG + 04
OTH -00
സ്‌ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി ക്യാമറകള്‍ ഓഫ് ആയെന്ന ആരോപണവുമായി ടിഎംസി നേതാവ് മഹുവ മൊയ്ത്ര. കൃഷ്ണനഗര്‍ നോര്‍ത്ത് 83, ചപ്‌റ 82, കലിഗഞ്ച് 80, നകഷിപറ 81 എന്നീ സ്‌ട്രോങ് റൂമിന്റെ സിസിടിവികളാണ് രണ്ട് മിനുറ്റ് 16 സെക്കന്റ് നേരം ഓഫായതെന്ന് മഹുവ ആരോപിച്ചു. 'ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു, നിങ്ങളുടെ തന്ത്രങ്ങള്‍ വീണ്ടും ആരംഭിക്കൂ' എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് മഹുവ എക്‌സില്‍ കുറിച്ചു
CCTV Cameras switched off in strongroom of 4 ACs of Krishnanagar North 83, Chapra 82, Kaliganj 80 & Nakashipara 81 from 23:52 hrs for 2 minute 16 secs. We are awake @ECISVEEP & @CEOWestBengal - you up to your tricks again? pic.twitter.com/0dFjtiiglX
— Mahua Moitra (@MahuaMoitra) May 3, 2026
പശ്ചിമബംഗാളില്‍ ടിഎംസി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപുര്‍ മണ്ഡലത്തിലെ സഖാവത് മെമ്മോറിയല്‍ സ്‌കൂളിലെ കൗണ്ടിങ്ങ് സെന്ററിലാണ് തര്‍ക്കം. ടിഎംസിയുടെ പോളിങ്ങ് ഏജന്റുമാര്‍ക്ക് കൗണ്ടിങ്ങ് സെന്ററിലേക്ക് പേനയോ ഫയലുകളോ കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്ന് ടിഎംസി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെ അനുവദിക്കുന്നുണ്ടെന്നാണ് ആരോപണം