ഡൽഹിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി മുൻ ജോലിക്കാരനെന്ന് സംശയം

പ്രതിയെന്ന് സംശയിക്കുന്ന 19കാരൻ രാജസ്ഥാൻ സ്വദേശിയാണ്

ഡൽഹിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി മുൻ ജോലിക്കാരനെന്ന് സംശയം
dot image

ന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടക്ക് കിഴക്കൻ ഡൽഹിയിലെ അമർ കോളനി മേഖലയിലാണ് സംഭവം.

ബുധനാഴ്ച പുലർച്ചെയാണ് 22കാരിയെ മരിച്ച നിലയിൽ കണ്ടത്.

ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ ചാർജറിന്റെ വയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാപിതാക്കൾ ജിമ്മിൽ പോയിരിക്കുകയായിരുന്നു. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പൊലീസും ഫോറൻസിക് വിദഗ്ധരുമടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ മുൻ ജോലിക്കാരനാണ് പ്രതിയെന്നാണ് സംശയിക്കുന്നത്. ഇയാൾ എട്ടുമാസത്തോളം യുവതിയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ബുധനാഴ്ച രാവിലെ ആറ് മണിയോടെ ഇയാൾ പരിസരത്തുള്ളതായി വ്യക്തമായിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കൾ പുറത്ത് പോകാനായി ഇയാൾ കാത്തുനിന്നതാവാം എന്നാണ് കരുതുന്നത്.

യുവതി ശക്തമായി എതിർത്തപ്പോൾ പ്രതി അവരുടെ തല ചുമരിലിടിച്ച ശേഷമാണ് വയർ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എഞ്ചിനീയറിങ് ബിരുദധാരിയായ യുവതി യുപിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. വീട്ടിലെ മറ്റ് ജോലിക്കാർ എത്തുന്നതിന് മുമ്പ് മാതാപിതാക്കൾ വീട്ടിൽ നിന്നറങ്ങുന്ന സമയം നോക്കി പ്രതി കാത്തുനിന്നുവെന്നാണ് പൊലീസ് കരുതുന്നത്.

പ്രതിയെന്ന് സംശയിക്കുന്ന 19കാരൻ രാജസ്ഥാൻ സ്വദേശിയാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിൽ മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാക്കുകയാണ് പൊലീസ്.

Content Highlights: The daughter of an Income Tax Department official was found murdered at her home in Delhi. Police suspect a former domestic worker in the case. There were no immediate reports of forced entry, and authorities have launched an investigation while searching for the suspect

dot image
To advertise here,contact us
dot image