ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല,ഇരകളെ രാജ്യം മറക്കില്ല;പഹൽഗാം ഭീകരാക്രമണത്തിൽ നരേന്ദ്രമോദി

കഴിഞ്ഞ വർഷം ഏപ്രില്‍ 22ന് ഉച്ചയോടെയായിരുന്നു പഹല്‍ഗാമില്‍ ബൈസരണ്‍ വാലിയില്‍ ഭീകരാക്രമണമുണ്ടായത്

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല,ഇരകളെ രാജ്യം മറക്കില്ല;പഹൽഗാം ഭീകരാക്രമണത്തിൽ നരേന്ദ്രമോദി
dot image

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു തരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞവർഷം ഇതേ ദിവസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകളെ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. ഈ നഷ്ടത്തെ നേരിടുമ്പോൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഐക്യത്തോടെ നിലകൊള്ളുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല', അദ്ദേഹം കുറിച്ചു.

കഴിഞ്ഞ വർഷം ഏപ്രില്‍ 22ന് ഉച്ചയോടെയായിരുന്നു പഹല്‍ഗാമില്‍ ബൈസരണ്‍ വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു.

Content Highlight : Prime Minister Narendra Modi paid tribute to the victims on the first anniversary of the Pahalgam terror attack News

dot image
To advertise here,contact us
dot image