

അഹ്‌മദാബാദ്: ഗുജറാത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അഞ്ച് മുതല്‍ ആറ് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. വേതനം പെട്ടെന്ന് തന്നെ നല്‍കിയില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം നടത്താനാണ് യൂണിയനുകളുടെ തീരുമാനം.
തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ളവര്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ വേതനം വൈകി നല്‍കുകയും ആറ് മാസമായി തീരെ നല്‍കാതിരിക്കുകയും ചെയ്യുകയായിരുന്നു. ഉന, ഗിര്‍ഗധ തുടങ്ങിയ മേഖലകളിലാണ് വേതനം മുടങ്ങിയത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
'തുടര്‍ച്ചയായി ജോലി ചെയ്തിട്ടും ഗുജറാത്തിലുടനീളമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അഞ്ച് മുതല്‍ ആറ് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇത് നിസാരമായ കാലതാമസമല്ല, മറിച്ച് ഫണ്ട് മാനേജ്‌മെന്റിലും ഭരണകാര്യത്തിലുമുള്ള വീഴ്ചയാണ് കാണിക്കുന്നത്', ഗുജറാത്ത് എംജിഎന്‍ആര്‍ഇജിഎ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് രാകേഷ് കുമാര്‍ പറഞ്ഞു.
തൊഴിലാളികളെ ഈ സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ബാധിച്ചെന്നും ജീവിക്കാന്‍ വേണ്ടി ആളുകള്‍ കടം വാങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും രാകേഷ് കുമാര്‍ വ്യക്തമാക്കി.
Content Highlights: MGNREGA wage crisis across Gujarat union decided to conduct protest