സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം

സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപാണ് ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ചത്.

സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം
dot image

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടര്‍ന്നാണ് വിദഗ്ധ പരിശോധനകള്‍ നടത്തുന്നത്.

ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപാണ് ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ചത്.

ഡോക്ടര്‍മാരുടെ സംഘം സോണിയാ ഗാന്ധിയെ നിരീക്ഷിക്കുന്നുണ്ടെന്നും ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും അജയ് സ്വരൂപ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ശ്വാസതടസവും ചുമയും കാരണമാണ് അന്ന് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി അഞ്ചിന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സോണിയ 11ന് ഡിസ്ചാര്‍ജ് ആയിരുന്നു.

Content Highlights: Sir Gangaram hospital says Sonia Gandhi's condition stabled and doctors team closely observe her condition

dot image
To advertise here,contact us
dot image